ബാഗ്ലൂരിനെ തോൽപ്പിച്ച് ചെന്നൈ എഫ് സിയും , ആദ്യ വിജയം നേടി എടികെ കൊൽകത്തയും

ഐ.എസ്.എല്ലിൽ കുതിപ്പ് തുടർന്നുകൊണ്ടിരുന്ന ബെംഗളൂരു എഫ്.സിക്ക് ചെന്നൈയിൻ എഫ്.സി വക ഷോക്ക്.  2-1 നാണ്  ചെന്നൈയിൻ ബെംഗളുരുവിനെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് മുൻപിൽ തോൽപ്പിച്ചത്. ഡെർബിയുടെ എല്ലാ ആവേശങ്ങളും നിറഞ്ഞ മത്സരത്തിൽ റഫറിക്ക് നിരവധി തവണ മഞ്ഞ കാർഡ് പുറത്തെടുക്കേണ്ടി വന്നു.

മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ബെംഗളൂരു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയിൻ മുൻപിലെത്തി. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യാൻ ബെംഗളൂരു പ്രതിരോധം പരാജയപ്പെട്ടപ്പോൾ മികച്ചൊരു ഷോട്ടിലൂടെ ജെജെ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സന്ധുവിനെ മറികടക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി തുടങ്ങിയ ബെംഗളൂരു ചെന്നൈയിൻ ഗോൾ മുഖം നിരന്തരം ആക്രമിച്ചെങ്കിലും ഗോൾ നേടാനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സുനിൽ ഛേത്രി മികച്ചൊരു അവസരം നഷ്ട്ടപെടുത്തിയതും ബെംഗളുരുവിന് തിരിച്ചടിയായി.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

മത്സരം ചെന്നൈയിൻ സ്വന്തമാക്കും എന്ന് തോന്നിയ സമയത്താണ് ബെംഗളൂരു എഫ്.സി സുനിൽ ഛേത്രിയിലൂടെ ഒരു ഗോൾ മടക്കി സമനില പിടിച്ചത്. ടോണി ഡോവലിന്റെ പാസിൽ നിന്നാണ് ബെംഗളൂരു ഒരു ഗോൾ മടക്കിയത്.
പക്ഷെ ബെംഗളുരുവിന്റെ സന്തോഷത്തിന് അധികം ആയുസ്സണ്ടായിരുന്നില്ല. കളി തീരാൻ ഏതാനും മിനുട്ടുകൾ മാത്രം ശേഷിക്കെ ധനപാൽ ഗണേഷ് ചെന്നൈയിന് വിജയ ഗോൾ നേടി കൊടുത്തു. റെനെ മിഹേലിക്കിന്റെ മനോഹരമായ ഒരു ക്രോസിന് തലവെച്ചാണ് ധനപാൽ ഗണേഷ് ഗോൾ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ബെംഗളൂരിവിന് ഒപ്പമെത്താനും ഇതോടെ ചെന്നൈയിനായി.

 

ഇന്നത്തെ രണ്ടാം മത്സരത്തിൽ സീസണിലെ ആദ്യ വിജയം നേടി ഡിഫെൻഡിഗ് ചാമ്പ്യൻസ് എടികെ കൊൽക്കത്ത
മുംബൈ സിറ്റി എഫ് സിയെ മുംബൈയിൽ നേരിട്ട് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. റോബിൻ സിംഗിന്റെ രണ്ടാം പകുതിയിലെ ഗോളാണ് കൊൽക്കത്തയെ രക്ഷിച്ചത്.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ആദ്യ പകുതിയിൽ മുംബൈ ആധിപത്യം നിലനിർത്തി എങ്കിലും കൗണ്ടറുകളിലൂടെ എടികെയും അവസരങ്ങൾ സൃഷ്ടിച്ചു. കളിയിലെ ഹീറോ ആയി തിരഞ്ഞെടുത്ത സകീനയാണ് രണ്ടാം പകുതിയിൽ ഗോളിന് അവസരം ഒരുക്കിയത്. 54ആം മിനുട്ടിൽ സകീനയുടെ ക്രോസിൽ നിന്നുള്ള റോബിന്റെ ടച്ചിൽ ഗോൾ വലയിൽ കയറുക ആയിരുന്നു.

കളിയിൽ ഉടനീളം മികച്ച സേവുകളുമായി എടികെ ഗോൾകീപ്പർ ദെബിജിത് തിളങ്ങി നിന്നു. ഇഞ്ച്വറി ടൈമിൽ മാത്രം മികച്ച മൂന്നു സേവുകളാണ് ദെബിജിത് ചെയ്തത്. റോബി കീൻ ഇന്ന് ആദ്യമായി എടികെയ്ക്ക് വേണ്ടി ഒരു മത്സരം സ്റ്റാർട്ട് ചെയ്തു.

ജയത്തോടെ ടേബിളിന്റെ അവസാന സ്ഥാനത്തു നിന്ന് എടികെ മുന്നോട്ട് കയറി. രണ്ട് സ്ഥാനങ്ങളാണ് ഇന്ന് കൊൽക്കത്ത ടേബിളിൽ മെച്ചപ്പെടുത്തിയത്.

വരുന്ന ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ എഫ് സിയെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts