കൊച്ചിയിൽ വൻ ലഹരി വേട്ട, പാക് സ്വദേശി അറസ്റ്റിൽ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ  മൂന്നാമത്തെ ലഹരി വേട്ട കൊച്ചിയിൽ. 1200 കോടിയിലേറെ രൂപയുടെ ലഹരി വസ്തുക്കളാണ് എൻബിസി – നേവി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്ഥാൻ സ്വദേശി അറസ്റ്റിൽ. അഫ്ഗാനിൽ നിന്ന് കടൽ മാർഗം കൊണ്ടു പോയ ലഹരി ശേഖരമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. 2500 കിലോ മെത്തഫിറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടികൂടിയത്.

Read More

കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ പ്രചാരണത്തിൽ കഠിനാധ്വാനം ചെയ്ത ബിജെപി പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ അവർക്ക് എൻറെ ആശംസകൾ. കർണാടക തെരഞ്ഞെടുപ്പിൽ ഞങ്ങളെ പിന്തുണച്ച എല്ലാവരോടും താൻ നന്ദി പറയുന്നു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ താൻ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ ഞങ്ങൾ കർണാടകയെ സേവിക്കും, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

Read More

രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം ; പ്രിയങ്ക ഗാന്ധി

ബെംഗളൂരു: കർണാടകയിലെ വിജയത്തിനു പിന്നാലെ വോട്ടർമാർക്ക് നന്ദിയറിയിച്ച്‌ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻറെ വിജയമാണ് കർണാടകയിലേതെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.  

Read More

കോൺഗ്രസിൽ എത്തിയിട്ടും രക്ഷയില്ല, ഷെട്ടാറിന് തോൽവി

ബെംഗളുരു : ബിജെപിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിൽ ചേക്കേറിയിട്ടും ജഗദീഷ് ഷെട്ടാർ തോറ്റു. അവസാനം വരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കാത്തിരുന്ന് ഒടുവിൽ ഷെട്ടറിന്റെ സമ്മതം മൂളലിന് ശേഷം മാത്രമായിരുന്നു ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ബിജെപിയുടെ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് മുൻ ഷെട്ടർ പാർട്ടിയിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപിയിൽ വിമത സ്വരവുമായി രംഗത്തെത്തി. തുടർന്ന് ഡൽഹിയിലെത്തി കേന്ദ്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. പട്ടികയിൽ സർപ്രൈസ് ഉണ്ടെന്ന് ഡി കെ ശിവകുമാറിന്റെ വാക്കുകൾക്ക്…

Read More

അമിത് ഷാ ഇന്ന് വൈകുന്നേരം നഗരത്തിൽ എത്തും

ബംഗളൂരു:ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വൈകുന്നേരം ബംഗളൂരുവിലെത്തും. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഭരണം പിടിക്കുമെന്നും അതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കർണാടക റവന്യൂമന്ത്രി അശോക ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമിത് ഷാ എത്തുന്നത് എന്നാണ് സൂചന. ദക്ഷിണേന്ത്യയിൽ തങ്ങൾ ഭരിക്കുന്ന ഏക സംസ്ഥാനത്ത് ഭരണം നിലനിർത്താൻ ബി.ജെ.പി.യും തിരിച്ചുപിടിക്കാനും കോൺഗ്രസും ജെ.ഡി-എസും ചൂടേറിയ പ്രചാരണം നയിച്ച തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ട്രയൽ റണ്ണാണ് വിശേഷിപ്പിക്കപ്പെടുന്നത്.

Read More

മാധ്യമങ്ങൾക്ക് മുൻപിൽ വിതുമ്പി ഡി. കെ ശിവകുമാർ

ബെംഗളുരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിച്ചതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരനിര്‍ഭരനായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. മുഴുവന്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. കേഡര്‍ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു. ബൂത്ത് ലെവല്‍ മുതലുള്ള പ്രവര്‍ത്തകര്‍ എംഎല്‍എമാര്‍, എഐസിസി, മറ്റ് ജനറല്‍ സെക്രട്ടറി എന്നിവരുടെയടക്കമുള്ളവരുടെ പ്രവര്‍ത്തനഫലമാണ് ഈ വിജയമെന്നും ഡി.കെ…

Read More

വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റാൻ കോൺഗ്രസ്‌ നീക്കം, ഹോട്ടലുകൾ ബുക്ക് ചെയ്തു 

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റാൻ കോൺഗ്രസ്‌ നീക്കം. ഇതിനായി ബെംഗളൂരുവിലെയും മഹാബലിപുരത്തെയും ഓരോ ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്തിട്ടുള്ളതായി റിപ്പോർട്ട്. പാർട്ടി 130ൽ താഴെ സീറ്റുകളാണ് നേടുന്നതെങ്കിൽ തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഹോട്ടലിൽ ജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റുമെന്ന് സൂചന. തമിഴ്നാട്ടിലെ ഡിഎംകെ നേതൃത്വവുമായി ബന്ധപ്പെട്ടതായാണ് വിവരം. 130 സീറ്റുകൾ നേടിയാൽ ബെംഗളൂരുവിലെ ഷാംഗ്രി ലാ ഹോട്ടലിൽ എം.എൽ.എമാരെ ഇന്ന് വൈകുന്നേരം തന്നെ എത്തിക്കും. എംഎൽഎ മാരെ തമിഴ്നാട്ടിലേക്ക് മാറ്റുമോ അതോ ബെംഗളൂരുവിൽ തന്നെ താമസിപ്പിക്കുമോ എന്ന കാര്യത്തിൽ വൈകീട്ടോടെ വ്യക്തത വരും. അതേസമയം,…

Read More

ആരുടേയും പിന്തുണ വേണ്ട, സഹകരിക്കുന്നവരോട് ചർച്ചയെന്ന് കോൺഗ്രസ്‌

ബെംഗളൂരു: തെരഞ്ഞെടുപ്പിൽ വൻ നേട്ടത്തിലേക്ക് കുതിച്ച കോൺഗ്രസ്‌ ഒറ്റയ്ക്ക് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നേടിയതോടെ വലിയ ആഹ്ലാദത്തിൽ. ബംഗളുരുവിലെ കെ.പി.സി.സി. ആസ്ഥാനത്ത് വലിയ ആഹ്ലാദമാണ് നടക്കുന്നത്. രാത്രി എല്ലാ കോൺഗ്രസ്‌ എംഎൽഎ മാർ ഇവിടെയെത്തും. നാളെ രാവിലെ യോഗത്തിൽ പാർലമെന്ററി പാർട്ടി ചേർന്നായിരിക്കും സർക്കാർ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച തീരുമാനം എടുക്കുക. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ പാർട്ടിക്കും നേതാക്കൾക്കും ജയ് വിളിച്ച് വിജയം ആഘോഷിക്കുകയാണ്. ഇത്തവണ ആരുടേയും പിന്തുണവേണ്ടെന്നും സഹകരിക്കുന്നവരുമായി ചർച്ചയാകാമെന്നുമാണ് കോൺഗ്രസിന്റെ ആദ്യ പ്രതികരണം. 125 സീറ്റുകളിലേക്ക് ലീഡ് ഉയർത്തിയതിന് പിന്നാലെയായിരുന്നു…

Read More

വോട്ടിങ് മെഷീൻ ഇറക്കുമതി ആരോപണം, തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ  ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് ആരോപിച്ച് കോൺഗ്രസ്‌ നൽകിയ  പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടിംഗ് മെഷീനുകൾ പരിശോധന നടത്താതെയാണ് ഉപയോഗിച്ചതെന്ന വാദവും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തെറ്റായ വിവരങ്ങളുടെ പരാതിയെന്നും, ഇറക്കുമതി ചെയ്ത ഇവിഎം ഉപയോഗിക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി.

Read More

കൈരളീ നിലയം സെൻട്രൽ സ്കൂളിന് നൂറുമേനി വിജയം

ബെംഗളൂരു: സി ബി എസ് ഇ 10-ആം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന് തുടർച്ചയായ 11-ആം വർഷവും നൂറുമേനി വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച മാർക്കോടെയാണ് പാസായത്, 72 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്, അതിൽ 36 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ങ്ഷനും, 32 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും, 4 വിദ്യാർഥികൾക്ക് സെക്കന്റ് ക്ലാസും ലഭിച്ചു.

Read More
Click Here to Follow Us