എല്ലാ മേഖലയിലും വിദ്വേഷം പരത്താനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം

ബെംഗളൂരു: മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും വിദ്വേഷം പരത്തി ജനമനസ്സുകളെ വിഭജിക്കാനുള്ള നീക്കങ്ങൾ ഒറ്റക്കെട്ടായി നേരിട്ട് പരാജയപ്പെടുത്താൻ രാജ്യത്തെ മതേതര ചിന്താഗതി ഉള്ള എല്ലാവരും ഒന്നിക്കണമെന്ന് ബെഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച ഓൺ ലൈൻ സംഗമം അഭിപ്രായപ്പെട്ടു. ആദ്യം ദൈവത്തിന്റെ പേരിലും ആരാധന യുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലും ജനങ്ങളെ ഭിന്നിപ്പിച്ചവർ പിന്നീട് ഭക്ഷണം വസ്ത്രം വിദ്യാഭ്യാസം എന്നീ മേഖലകളിലും രാജ്യത്തെ രണ്ടു ചേരിയിലാക്കി. ഇപ്പോൾ കലാ രംഗത്ത് കൂടി ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ് കേരള സ്റ്റോറി എന്ന സിനിമ മനുഷ്യ മനസ്സുകളെ…

Read More

കർണാടകയിൽ ജെഡിഎസുമായി ചർച്ചയില്ലെന്ന് കോൺഗ്രസ്‌

ന്യൂഡൽഹി : കർണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തന്നെ ജെഡിഎസുമായി ചർച്ചയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്‌ രംഗത്ത്. തൂക്കുസഭ ഉണ്ടായാൽ എച്ച്.ഡി. കുമാരസ്വാമിയുടെ ജെഡിഎസ് പാർട്ടിക്ക് വലിയ പങ്കുണ്ട് എന്ന റിപ്പോർട്ടുകൾക്കിടയിലാണ് അത് നിഷേധിച്ച് കോൺഗ്രസ്‌ എത്തിയത്. തൻറെ പാർട്ടി ഭൂരിപക്ഷം നേടുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ നീക്കങ്ങൾ നാളെ തീരുമാനിക്കുമെന്നും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.  ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ്‌ ഭൂരിപക്ഷം ലഭിക്കുമെന്ന് പല എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. 113 ഭൂരിപക്ഷമുള്ള 224 അംഗ നിയമസഭയിൽ 150 ഓളം…

Read More

പെപ്പെയ്ക്കെതിരെ നിർമാതാക്കൾ

കൊച്ചി: നടന്‍ ആന്‍റണി വര്‍ഗീസിനെതിരെ സംവിധായകന്‍ ജൂഡ് ആന്‍റണിയുടെ ആരോപണവും അതിനോടുള്ള ആന്‍റണിയുടെ പ്രതികരണവുമൊക്കെ നിലവിൽ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്. സിനിമ ചെയ്യാമെന്ന് ഉറപ്പ് പറഞ്ഞ ആന്‍റണിയുടെ വാക്ക് വിശ്വസിച്ച്‌ മറ്റെല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഇത് വലിയ സാമ്പത്തികച്ചെലവാണ് വരുത്തിവച്ചതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. അഡ്വാന്‍സ് വാങ്ങിയ 10 ലക്ഷം തിരിച്ചുതന്നാല്‍ തീരുന്നതല്ല ഇതുമൂലം തങ്ങള്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധികളെന്നും പെപ്പെ കാരണം ആ സിനിമ നടന്നില്ലെന്നും നിര്‍മ്മാതാക്കള്‍ വിശദീകരിച്ചു. തങ്ങള്‍ക്കുവേണ്ടി ജൂഡ് ആന്റണി ജോസഫ് ഒരു…

Read More

കുമാരസ്വാമി ചികിത്സയ്ക്കായി സിംഗപൂരിലേക്ക്

ബെംഗളൂരു:വോട്ടെടുപ്പിന് ശേഷം പുറത്തെത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലത് കോണ്‍ഗ്രസിനും മറ്റ് ചിലത് ബിജെപിക്കും അനുകൂലമായിരുന്നു. എന്തായാലും കര്‍ണാടകയില്‍ നടക്കുക ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. തൂക്കുമന്ത്രിസഭ ഉണ്ടാകാനുള്ള സാധ്യതയും ഈ ഘട്ടത്തില്‍ തള്ളിക്കളയാനാകില്ല. ഈ പശ്ചാത്തലത്തില്‍ ജെഡിഎസ് നിര്‍ണായകശക്തിയാകുമെന്നാണ് വിലയിരുത്തല്‍. മുന്‍ മുഖ്യമന്ത്രി കൂടിയായ എച്ച്‌ ഡി കുമാരസ്വാമി കിംഗ് മേക്കറാകുമെന്ന് കൂടി വിലയിരുത്തപ്പെടുന്നതിനിടെ അദ്ദേഹം ചികിത്സയ്ക്കായി സിംഗപ്പൂരില്‍ എത്തിയത് ഇപ്പോള്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

Read More

സംസ്ഥാനത്ത് റെക്കോർഡ് പോളിങ് എന്ന് റിപ്പോർട്ട്

ബെംഗളൂരു: സംസ്ഥാനത്തെ തെരെഞ്ഞെടുപ്പിൽ പോളിങ് ശതമാനം സർവകാല റെക്കോർഡിൽ. 73.19 ശതമാനം പോളിംഗാണ് ഇത്തവണ കർണാടകയിൽ രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ടുകൾ ഉൾപ്പടെ ചേർത്തതാണ് കണക്ക്. വോട്ടെടുപ്പ് അവസാനിച്ച് 24 മണിക്കൂറിന് ശേഷമാണ് അന്തിമ കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് നടന്നത് ചിക്കബല്ലാപുര ജില്ലയിലാണ്. 85.56 ശതമാനം വോട്ടുകളാണ് ജില്ലയിൽ പെട്ടിയിലായത്. ഏറ്റവും കുറവ് പോളിങ് നടന്നത് ബെംഗളൂരു സൗത്തിലാണ്. 52.33 ശതമാനം വോട്ടുകളാണ് ബെംഗളൂരു സൗത്തിൽ പോൾ ചെയ്തത്. 2018ൽ കുറിച്ച പോളിങ് റെക്കോർഡ് 72.10% ആണ് ഇക്കുറി തിരുത്തിയത്.  

Read More

‘ഗുച്ചി’ യുടെ ഇന്ത്യക്കാരിയായ ആദ്യ ഗ്ലോബൽ അംബാസിഡറായി ആലിയ ഭട്ട്

ഗുച്ചിയുടെ അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഇറ്റാലിയന്‍ ബ്രാന്‍ഡ് കൂടിയായ ഗുച്ചിയുടെ അംബാസിഡറാകുന്നത്. ദക്ഷിണ കൊറിയയിലെ സിയോളില്‍ നടക്കുന്ന ഗുച്ചി ക്രൂയിസ് 2023 റണ്‍വേ ഷോയില്‍ അംബാസിഡര്‍ എന്ന നിലയില്‍ ആദ്യമായി ആലിയ റാംപിലെത്തും. ഗുച്ചിയുടെ ഗ്ലോബല്‍ അംബാസിഡര്‍മാരായ ഹോളിവുഡ് താരം ഡക്കോട്ട ജോണ്‍സണ്‍, കെ പോപ്പ് ഗ്രൂപ്പായ ന്യൂ ജീന്‍സിലെ ഹാനി, ഇംഗ്ലീഷ് ഗായകനും നടനുമായ ഹാരി സ്റ്റൈല്‍സ് എന്നിവരും ആലിയക്കൊപ്പം റാംപിലുണ്ടാകും.

Read More

പുറത്ത് വന്ന എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് ഡി.കെ ശിവകുമാർ

ബെംഗളുരു: വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാര്‍. എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ല. എക്സിറ്റ്പോളുകള്‍ തൂക്കുസഭയാണ് പ്രവചിക്കുന്നത്. എന്നാല്‍, 146 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. സംസ്ഥാനത്തെ അറിവുള്ളവരും വിദ്യാഭ്യാസമുള്ളവരും കര്‍ണാടകയുടെ വിശാലമായ താല്‍പര്യമാണ് പരിഗണിക്കുക. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ കര്‍ണാടകയില്‍ പരാജയപ്പെടും. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും പാര്‍ട്ടി കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞു.

Read More

സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ ചെരുപ്പു കൊണ്ടടിച്ച് വധുവിന്റെ അച്ഛൻ

വിവാഹ വേദിയിൽ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ ചെരുപ്പ് കൊണ്ട് അടിച്ച്‌ പെൺകുട്ടിയുടെ അച്ഛൻ.നിമിഷ നേരം കൊണ്ട് വീഡിയോ വൈറൽ ആയി. @ShakirNadeem70 എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്, സ്ത്രീധനമായി മോട്ടോർ സൈക്കിൾ ചോദിച്ചു. എല്ലാവരുടെയും മുന്നിൽ വെച്ച് അമ്മായിയച്ഛൻ അവനെ ചെരിപ്പുകൊണ്ട് അടിച്ചു. സ്ത്രീധന സമ്പ്രദായത്തെ നിഷേധിക്കാനുള്ള ഒരു നല്ല വഴിയാണിത് എന്നായിരുന്നു വീഡിയോക്കൊപ്പം കുറിച്ചിരുന്നത്.

Read More

പീഡനം, മന്ത്രിയുടെ മരുമകൻ അറസ്റ്റിൽ

ചെന്നൈ: പീഡനപരാതിയില്‍ തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബുവിന്റെ മരുമകന്‍ സതീഷ് കുമാര്‍ അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2018-ല്‍ ഒട്ടേരി പോലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ മേലാണ് അറസ്റ്റ്. എന്നാല്‍ 2022 മേയ് മുതല്‍ സതീഷ് ഒളിവിലായിരുന്നു. അതേസമയം, ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തത് തന്റെ പിതാവിന്റെ നിര്‍ദ്ദേശത്തിലാണെന്ന് ആരോപിച്ച്‌ സതീഷിന്റെ ഭാര്യയും ശേഖര്‍ബാബുവിന്റെ മകളുമായ ജയകല്യാണി രംഗത്തെത്തി. സതീഷുമായുള്ള പ്രണയവിവാഹത്തില്‍ ശേഖര്‍ ബാബുവിന് എതിര്‍പ്പായിരുന്നെന്നും അവര്‍ ആരോപിച്ചു.

Read More

വോട്ടർമാർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി 

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്നലെ വൈകുന്നേരം പോളിംഗ് അവസാനിച്ചപ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസ്ഥാനത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞു. ബബ്ബർ ഷേർ പ്രവർത്തകർക്കും കോൺഗ്രസ്‌ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു, നല്ലതും മാന്യവും ഉറച്ചതുമായ ജനപക്ഷ പ്രചാരണത്തിന് ഞാൻ ആഗ്രഹിക്കുന്നു. പുരോഗമനപരമായ ഭാവിക്കായി ചെയ്യാൻ വൻ തോതിൽ എത്തിയതിന് കർണാടകയിലെ ജനങ്ങൾക്ക് നന്ദി,” അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.

Read More
Click Here to Follow Us