കോൺഗ്രസ്‌ സ്ഥാനാർഥിയുടെ കാറിന് നേരെ കല്ലേറ്, പ്രദേശത്ത് നിരോധനാജ്ഞ 

ബെംഗളൂരു: നഗരത്തിലെ പ്രാന്തപ്രദേശത്തുള്ള മൂടുഷെഡിൽ മൂഡബിദ്രി കോൺഗ്രസ്‌ സ്ഥാനാർത്ഥി മിഥുൻ റായിയുടെ കാറിന് നേരെ കല്ലെറിഞ്ഞതായി പരാതി. ഇതേതുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഒരു പോലീസ് ഡ്രൈവർക്കും ചില പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റതായും കൂടുതൽ സേനയെ വിന്യസിച്ചതായും പോലീസ് പറഞ്ഞു. സംഘർഷത്തിനിടെ ഒരു പോലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ബിജെപി പ്രവർത്തകർ മൂടുഷെഡിൽ ഒത്തുകൂടി സംസാരിക്കുന്നുണ്ടായിരുന്നു. ആകസ്മികമായി, മിഥുൻ റായിയുടെ കാർ അതുവഴിപോകുകയും ബിജെപി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ…

Read More

കോളേജ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു

ബെംഗളൂരു: ഉള്ളാള്‍ സോമേശ്വരത്ത് കൂട്ടുകാരിക്കൊപ്പം കടല്‍ കാണാന്‍ എത്തിയ കോളജ് വിദ്യാര്‍ഥിനി പാറയില്‍ നിന്ന് തെന്നി വീണ് മുങ്ങി മരിച്ചു. കര്‍ണാടക ബാഗല്‍കോട്ട് ജില്ലയിലെ ബദാമി തെഗ്ഗിയിലെ കാവേരിയാണ് മരിച്ചത്. മംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു കാവേരി. കടല്‍ത്തീരത്തെ പാറയില്‍ ഇരിക്കുന്നതിനിടെ കാവേരി തെന്നി കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള മോഹന്‍ ചന്ദ്ര, പ്രദേശത്തെ മീന്‍ തൊഴിലാളികളായ യോഗീഷ്, പ്രവീണ്‍, സോമേശ്വര ക്ഷേത്രത്തിലെ ജീവനക്കാരനായ വിനായക്, എന്നീ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ശ്രമിച്ചിട്ടും കാവേരിയെ രക്ഷിക്കാനായില്ല. കരയിലെത്തിച്ചപ്പോഴും മരണപ്പെട്ടിരുന്നു.

Read More

375.60 കോടി രൂപയുടെ അനധികൃത പണവും സാമഗ്രികളും പിടിച്ചെടുത്തു

ബെംഗളൂരു: നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരസ്യ പ്രചരണത്തിന് തിങ്കളാഴ്‌ച തിരശീല വീണു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പിടിച്ചെടുത്തത് 375.60 കോടി രൂപയുടെ അനധികൃത പണവും സാമഗ്രികളുമാണ്. വിലപിടിപ്പുള്ള പണവും മദ്യവും അനധികൃത വസ്‌തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. 24.21 കോടി രൂപയുടെ സൗജന്യ സമ്മാനങ്ങള്‍, 83.66 കോടി രൂപയുടെ 22.27 ലക്ഷം ലിറ്റര്‍ മദ്യം, 23.66 കോടി രൂപയുടെ 1,954 കിലോഗ്രാം മയക്കുമരുന്ന്, 96.59 കോടി രൂപയുടെ സ്വര്‍ണവും വെള്ളിയുമാണ് പിടിച്ചെടുത്തത്. ഇതിനോടകം ഇന്‍റലിജന്‍സ് സ്ക്വാഡും സ്ഥിര നിരീക്ഷണ സംഘങ്ങളും…

Read More

അനധികൃത സന്ദർശനം, രാഹുൽ ഗാന്ധിയ്ക്ക് യൂണിവേഴ്സിറ്റി നോട്ടീസ് 

ന്യൂഡൽഹി:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി സർവകലാശാല നോട്ടീസ് നൽകും. ഭാവിയിൽ കാമ്പസിലേക്ക് അനധികൃത സന്ദർശനങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വെള്ളിയാഴ്ച സർവകലാശാലയിലെ ഹോസ്റ്റലിൽ വിദ്യാർത്ഥികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിയു അഡ്മിനിസ്ട്രേഷന്റെ നടപടി. അനധികൃത സന്ദർശനം വിദ്യാർത്ഥികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന മീറ്റിംഗുകൾക്ക് ഉചിതമായ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്നും നേതാവിനെ അറിയിക്കുന്നതിനാണ് നോട്ടീസ്.ഇതുസംബന്ധിച്ച് നാളെ രാഹുലിന് നോട്ടീസ് നൽകുമെന്ന് സർവകലാശാല രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു. അതേസമയം, ഭരണകൂടത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് രാഹുൽ ഗാന്ധിക്കെതിരെ സർവകലാശാല നടപടിയെടുക്കാൻ തീരുമാനിച്ചതെന്ന് വിദ്യാർത്ഥി സംഘടനയായ വിദ്യാർത്ഥി സംഘടനയായ…

Read More

ബിജെപി പരിപാടിക്കിടെ കോൺഗ്രസിന് ജയ് വിളി, വൈറൽ വീഡിയോ

ബെംഗളൂരു:ബി.ജെ.പി പൊതുയോഗത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം വിളികേട്ട് ഞെട്ടി ബിജെപി  നേതാക്കള്‍.ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ പാര്‍ട്ടി പരിപാടിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ് എന്നാണ് മുദ്രാവാക്യം വിളിച്ചുനല്‍കിയത്. രഥം പോലെ സജ്ജീകരിച്ച പ്രചാരണ വാഹനത്തില്‍ നേതൃനിരയുടെ മധ്യത്തില്‍ നിന്നയാളാണ് മൈക്കില്‍ മുദ്രാവാക്യം വിളിച്ചു നല്‍കിയത്. ‘ബോലോ ഭാരത് മാതാ കീ ജയ്, കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ്’ എന്നായിരുന്നു ആവേശത്തോടെ പറഞ്ഞത്. അണികള്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്തു. ചിലര്‍ കൂവിവിളിച്ചതോടെയാണ് അബദ്ധം പിണഞ്ഞത് മനസ്സിലായത്. ഉടന്‍ ബി.ജെ.പിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു നേതാവ്. കോണ്‍ഗ്രസ് ദേശീയ…

Read More

പ്രണയ നിമിഷങ്ങൾ പരസ്പരം ചുംബിച്ച് സാഗറും സെറീനയും

ബിഗ് ബോസ് ഷോയിൽ സെറീനയും സാഗറും കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി ലവ് ഡെവലപ്പ് ചെയ്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രേക്ഷകരില്‍ ഒരു വിഭാഗം സെറീനയും സാഗറും പ്രണയം ഫേക്കായി കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്. എന്നാൽ ചിലർ ഇവരെ അനുകൂലിച്ചും രംഗത്തുണ്ട്. ഇപ്പോഴിത ഇരുവരും പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാഗറിനോട് ഗുഡ് നൈറ്റ് പറഞ്ഞപ്പോള്‍ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടന്‍ കവിള്‍ കാണിച്ചുകൊടുത്തു സാഗര്‍. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളില്‍ ചുംബനം നല്‍കിയ ശേഷം സാഗര്‍ ഉറങ്ങാനായിപ്പോയി.…

Read More

ശിവകുമാറിനെതിരെയുള്ള ആ കത്ത് ഞാൻ എഴുതിയതല്ല, വ്യാജ പ്രചാരണം ആണ് ; സിദ്ധരാമയ്യ

ബെംഗളൂരു:കോണ്‍ഗ്രസ് അധ്യക്ഷനെതിരെ താന്‍ എഴുതിയതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. പാര്‍ട്ടിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി വ്യാജപ്രചാരണം നടത്തുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. ആര്‍എസ്‌എസുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ പരാജയഭീതി മൂലമാണ് ബിജെപി ഇങ്ങനെ ചെയ്യുന്നത്. ഇത്തരം കിംവദന്തികള്‍ കണ്ട് വഞ്ചിതരാകരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.കെ.ശിവകുമാറുമായി തനിക്കുള്ള ബന്ധം സൗഹാര്‍ദ്ദപരമാണ്. തങ്ങളുടെ സൗഹൃദം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ല. വ്യാജക്കത്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. ശിവകുമാര്‍ സ്വന്തം നിലയില്‍…

Read More

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദ്ദം. അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറും. നാളെയോടെ അത് ‘മൊക്ക’ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും സമീപമാണ് ഇപ്പോൾ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. ഇത് തുടക്കത്തിലെ ദിശമാറി ബംഗ്ലാദേശ്- മ്യാൻമാർ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത. എന്നാൽ ഇതിന്റെ സ്വാധീനത്താൽ 12 വരെ കേരളത്തിൽ പലയിടത്തും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ്…

Read More

നിങ്ങളുടെ സ്വപ്നം എന്റെതും, സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക് സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ സ്വപ്‌നങ്ങളെ കൂടി പറയുന്ന നരേന്ദ്രമോദി, ഉത്തരവാദിത്വമുള്ള പൗരന്മാരായി വോട്ട് ചെയ്യണമെന്നും ബിജെപി സർക്കാരിന്റെ ഭരണത്തുടർച്ച ഉറപ്പാക്കണമെന്നും വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ലോകത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ഉയർത്തുന്നതിൽ കർണാടകയുടെ പങ്ക് പ്രധാനമാണ്. ബിജെപി സർക്കാരിന്റെ നിർണ്ണായകവും കേന്ദ്രീകൃതവും ഭാവിയോടുള്ള സമീപനവും കർണാടകയുടെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുന്നു. നിക്ഷേപം, വ്യവസായം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം തുടങ്ങിയ…

Read More

കർണാടകയിലെ മുസ്ലിം സംവരണം നിർത്തലാക്കിയ നടപടി, സ്റ്റേ ഇന്ന് അവസാനിക്കും

ന്യൂഡൽഹി: കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കും. സംവരണം റദ്ദാക്കിയ തീരുമാനത്തിന് എതിരായ ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം തേടുകയായിരുന്നു. മുസ്ലിം സംവരണ കേസ് ഇതിനകം തന്നെ നാലു തവണ മാറ്റിയതാണെന്ന് ഹർജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ഓര്‍മിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നിലവിലെ സ്ഥിതി തുടരാനുള്ള ഉത്തരവ് നീട്ടുകയാണെന്ന് കോടതി അറിയിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍…

Read More
Click Here to Follow Us