375.60 കോടി രൂപയുടെ അനധികൃത പണവും സാമഗ്രികളും പിടിച്ചെടുത്തു

ബെംഗളൂരു: നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരസ്യ പ്രചരണത്തിന് തിങ്കളാഴ്‌ച തിരശീല വീണു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പിടിച്ചെടുത്തത് 375.60 കോടി രൂപയുടെ അനധികൃത പണവും സാമഗ്രികളുമാണ്. വിലപിടിപ്പുള്ള പണവും മദ്യവും അനധികൃത വസ്‌തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

24.21 കോടി രൂപയുടെ സൗജന്യ സമ്മാനങ്ങള്‍, 83.66 കോടി രൂപയുടെ 22.27 ലക്ഷം ലിറ്റര്‍ മദ്യം, 23.66 കോടി രൂപയുടെ 1,954 കിലോഗ്രാം മയക്കുമരുന്ന്, 96.59 കോടി രൂപയുടെ സ്വര്‍ണവും വെള്ളിയുമാണ് പിടിച്ചെടുത്തത്. ഇതിനോടകം ഇന്‍റലിജന്‍സ് സ്ക്വാഡും സ്ഥിര നിരീക്ഷണ സംഘങ്ങളും പോലീസ് ഉദ്യോഗസ്ഥരും 2,896 എഫ്‌ഐ‌ആര്‍ ആണ് സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ 18 ആയുധങ്ങള്‍ സംസ്ഥാനത്ത് പിടിച്ചെടുത്തു. ഇതിനോടകം 20 ആയുധങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. സിആര്‍പിസി നിയമപ്രകാരം 5,779 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. 17,251 ജാമ്യമില്ലാ വാറണ്ടുകള്‍ പോലീസ് പുറപ്പെടുവിച്ചു.

എക്സൈസ് വകുപ്പ് 3,595 ഗുരുതരമായ കേസുകളും 3,366 മദ്യ ലൈസന്‍സ് ലംഘന കേസുകളും എന്‍ഡിപിഎസിനു കീഴിലുള്ള 102 കേസുകളും 1965 ലെ കര്‍ണാടക എക്സൈസ് ആക്‌ട് സെക്ഷന്‍ 15 (എ) പ്രകാരം 35,876 കേസുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 2,501 തരം വാഹനങ്ങളും ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരു സിറ്റി ജില്ലയിലെ ബസവനഗുഡി നിയമസഭാ മണ്ഡലത്തില്‍ ആദായനികുതി വകുപ്പ് 1,10,00,000 രൂപയും 97,56,625 വിലമതിക്കുന്ന 1.855 കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. മണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് 2,00,00,000 രൂപയുടെ കള്ളപ്പണം ഇന്‍റലിജന്‍സ് സ്ക്വാഡ് പിടികൂടി. അതുപോലെ, മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ നിയമസഭ മണ്ഡലത്തില്‍, ഇന്‍റലിജന്‍സ് സര്‍വീസ് 50,00,000 രൂപ പിടിച്ചെടുത്തു. ബെല്‍ഗാം ജില്ലയിലെ ബൈലഹോംഗല നിയമസഭാ മണ്ഡലത്തില്‍ നിന്നും രഹസ്യാന്വേഷണ സംഘം പിടിച്ചെടുത്തത് 25,10,000 രൂപയുടെ സൗജന്യ സമ്മാനങ്ങളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us