പ്രജ്ജ്വൽ രേവണ്ണയുടെ ഹർജി തള്ളി ഹൈക്കോടതി

ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ പ്രത്യേക അന്വേഷണസംഘം ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ആവശ്യപ്പെട്ട് മുൻ ഹാസൻ ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണ നൽകിയ ഹർജി ഹൈക്കോടതിതള്ളി.

പ്രജ്ജ്വലിന്റെ പേരിലുള്ള കേസിലെ പരാതിക്കാരിയുടെ മൊഴിയും ചിത്രങ്ങളും പരിശോധിക്കാൻ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

കേരളത്തിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച സമാനമായ ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പരാമർശിച്ചാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ വിധി.

  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്

പ്രജ്ജലിനുവേണ്ടി നിയമത്തിൽ മാറ്റം വരുത്താനാവില്ലെന്ന് കോടതി പറഞ്ഞു. ലൈംഗിക പീഡനം നടത്തുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്നാണ് പ്രജ്ജ്വലിന്റെ പേരിലുള്ള കേസ്.

ഇതിന്റെ തെളിവുകൾ പ്രജ്ജ്വലിന്റെ ഡ്രൈവറുടെ ഫോണിൽനിന്നും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച് വിചാരണക്കോടതിയിൽ ഹാജരാക്കിയിരുന്നു.

ഇതിന്റെ മുഴുവൻ പകർപ്പ് ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസുകൾ ഒഴിഞ്ഞുകിടക്കുന്നു, കാരണം മടിയല്ല!; ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതാക്കി ബെംഗളൂരുവിലെ കില്ലർ ട്രാഫിക്
[masterslider id="10"]

Related posts