കർണാടക ആർടിസി ബസിൽ കഞ്ചാവ് കടത്ത്; പ്രതിക്ക് കഠിന തടവ് 

ബെംഗളൂരു: കർണാടക ആർ.ടി.സി ബസില്‍ കഞ്ചാവുകടത്തിയ കേസില്‍ പ്രതിക്ക് രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയും. മഞ്ചേശ്വരം ചെക് പോസ്റ്റില്‍ വെച്ച്‌ പരിശോധന നടത്തവെയാണ് ഒന്നര കിലോ കഞ്ചാവുമായി ഇയാള്‍ പിടിയിലായത്. ചെർക്കള പൊവ്വല്‍ മാസ്തിക്കുണ്ടില്‍ മുബീന മൻസിലില്‍. മൊയിതീന്റെ മകൻ അബൂബക്കർ സിദ്ദീഖിനെയാണ് കാസർകോട് അഡീഷനല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കഠിനതടവും അനുഭവിക്കണം. എസ്.പി. മുരളീധരനും സംഘവുമാണ് കഞ്ചാവ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇപ്പോഴത്തെ കാസർകോട്…

Read More

60000 നെ തൊടാൻ സ്വർണത്തിന്റെ കുത്തിപ്പ് 

jewellery

കൊച്ചി: റെക്കോർഡിനരികില്‍ സ്വർണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വർദ്ധിച്ചത്. 7,450 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. പവന് 480 രൂപ വർദ്ധിച്ച്‌ 59,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ച കൊണ്ട് പവന്റെ വിലയില്‍ 2,800 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസം പ്രതീക്ഷയേകി വില കുറയുകയും ചെയ്തിരുന്നു. തുടർച്ചയായി മൂന്നാം ദിവസമാണ് വില ഉയരുന്നത്. ഇതിന് പിന്നാലെയാണ് 60,000 തൊടാനുള്ള സ്വർണത്തിന്റെ ഓട്ടം. 2,790 ഡോളറാണ് അന്താരഷ്‌ട്ര വിപണിയിലെ സ്വർണവില. അന്താരാഷ്‌ട്ര വിപണിയിലെ ചലനങ്ങളും ഓഹരി…

Read More

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ 7 മരണം; നിരവധി പേർക്ക് പരിക്ക് 

ചെന്നൈ: പൊങ്കല്‍ ദിനത്തില്‍ തമിഴ്‌നാട്ടില്‍ ഉടനീളം നടന്ന ജെല്ലിക്കെട്ട്, മഞ്ഞുവിരട്ട് മത്സരാഘോഷങ്ങളില്‍ ഏഴു പേർ കൊല്ലപ്പെട്ടു. കാണികളില്‍പ്പെട്ടവരും ഒരു കാള ഉടമയുമാണ് മരിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കാളകളും ചത്തു. പുതുക്കോട്ടയില്‍ പരിപാടിക്കിടെ ഒരു കാളയും ശിവഗംഗയിലെ സിറവയല്‍ മഞ്ഞുവിരട്ടില്‍ മറ്റൊരു കാളയും ചത്തതായി പൊലീസ് പറഞ്ഞു. സിറവയലിലെ ‘മഞ്ഞുവിരട്ടില്‍’ പങ്കെടുക്കാൻ കാളയെ കൊണ്ടുവന്ന ആവന്ധിപ്പട്ടി ഗ്രാമത്തിലെ തനീഷ് രാജയും ജെല്ലിക്കെട്ടിനിടെ കിണറ്റില്‍ വീണ കാളയും ജീവൻ വെടിഞ്ഞു. കാളയെ പിടിക്കാൻ കിണറ്റില്‍ ചാടിയ രാജയും കാളയും മുങ്ങിമരിക്കുകയായിരന്നു. 150 ചൂണ്ടക്കാരും 250 കാളകളും…

Read More

അമ്മാവന്റെ പീഡനം സഹിക്കാൻ കഴിയാതെ യുവതി ജീവനൊടുക്കി 

ബെംഗളൂരു: എച്ച്‌എഎല്‍ പോലീസ് പരിധിയില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി പെട്രോളൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തു. സുഹാനി സിംഗ് (25) ആണ് മരണപ്പെട്ടത്. അമ്മാവൻ പ്രവീണ്‍ സിംഗ് നിരന്തരം പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. സുഹാനിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മാതാപിതാക്കറള്‍ക്ക് അയക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തില്‍ പ്രതിയായ പ്രവീണ്‍ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 12-ന് ഐടിപിഎല്ലിനു സമീപമുള്ള ഒരു ഹോട്ടലില്‍ വച്ച്‌ തന്നെ കാണാൻ പ്രവീണ്‍ സിംഗ് സുഹാനിയെ വിളിച്ചിരുന്നു. നിരന്തര പീഡനത്തില്‍ മനംനൊന്ത സുഹാനി പെട്രോള്‍ വാങ്ങിയായിരുന്നു…

Read More

ഷാരോൺ വധകേസ്: ഗ്രീഷ്മ കുറ്റക്കാരി; വിധി ശനിയാഴ്ച

തിരുവനന്തപുരം: കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നിർണായ വിധി പറയുന്നത് നാളെയ്ക്കു മാറ്റി. കേസിൽ ഗ്രീഷ്‌മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൊലപാതകം, വിഷം നൽകൽ, തെളിവു നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ഗ്രീഷ്‌മയക്കെതിരെ തെളിഞ്ഞു. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ തെളിവു നശിപ്പിച്ചതിന് കുറ്റക്കാരിയെന്ന് കണ്ടെത്തി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.എം.…

Read More

പ്രജ്ജ്വൽ രേവണ്ണയുടെ ഹർജി തള്ളി ഹൈക്കോടതി

ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ പ്രത്യേക അന്വേഷണസംഘം ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ആവശ്യപ്പെട്ട് മുൻ ഹാസൻ ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണ നൽകിയ ഹർജി ഹൈക്കോടതിതള്ളി. പ്രജ്ജ്വലിന്റെ പേരിലുള്ള കേസിലെ പരാതിക്കാരിയുടെ മൊഴിയും ചിത്രങ്ങളും പരിശോധിക്കാൻ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. കേരളത്തിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച സമാനമായ ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പരാമർശിച്ചാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ വിധി. പ്രജ്ജലിനുവേണ്ടി നിയമത്തിൽ മാറ്റം വരുത്താനാവില്ലെന്ന് കോടതി പറഞ്ഞു. ലൈംഗിക പീഡനം നടത്തുകയും ഇതിന്റെ ദൃശ്യങ്ങൾ…

Read More

എടിഎമ്മിൽ ആക്രമണം; രണ്ട് സുരക്ഷ ജീവനക്കാരെ വെടിവെച്ചു കൊന്ന് 93 ലക്ഷം കവർന്ന് അക്രമികൾ

ബംഗളുരു : രണ്ട് സുരക്ഷ ജീവനക്കാരെ വെടിവെച്ചു കൊന്ന മോഷ്ടാക്കൾ എ ടി എമ്മിൽ നിറയ്ക്കാൻ എത്തിച്ച 93 ലക്ഷം രൂപ കവർന്നു. കർണാടകയിലെ ബീദർ ശിവാജി ചൗക്കിലെ എസ് ബി ഐ ഓഫീസിന് മുന്നിലെ എ ടി എമ്മിൽ രാവിലെ 11:30നാണ് ആക്രമണം ഉണ്ടായത്. പണവുമായെത്തിയ വാൻ എ ടി എമ്മിന് മുന്നിൽ നിർത്തിയതിന് പിന്നാലെ ബൈക്കിലെത്തിയ ആയുധധാരികളായ 2 പേർ വെടിവെക്കുകയായിരുന്നു. 8 തവണ വെടിവെച്ച ശേഷം പണം സൂക്ഷിച്ചിരുന്ന പെട്ടികളുമായി അക്രമികൾ കടന്നുകളഞ്ഞു. വാനിലെ സുരക്ഷ ജീവനക്കാരായ ഗിരി വെങ്കടേഷ്,…

Read More

സ്വകാര്യ പണമിടപാട് സ്ഥാപനത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; മലയാളികളായ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : സ്വകാര്യ പണമിടപാട് സ്ഥാപനത്തെ ഭീഷണിപ്പെടുത്തി അഞ്ചുകോടിരൂപ തട്ടാൻശ്രമിച്ചെന്ന കേസിൽ മൂന്ന് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശികളായ ചാൾസ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരൻ പാനോളി എന്നിവരെയാണ് ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് അറസ്റ്റുചെയ്തത്. ചാൾസ് മാത്യുവിനെയും ബിനോജിനെയും എറണാകുളത്തുനിന്നും ശക്തിധരനെ കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി (ഐ.സി.സി.എസ്.എൽ.) ഫയൽ ചെയ്ത കേസിൽ ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് അറസ്റ്റ്. ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ ഇവരെ…

Read More

ആനേക്കല്ലിൽ ആനയിറങ്ങി; 3 ബൈക്ക് യാത്രക്കാർക്ക് പരിക്ക്.

ബെംഗളൂരു: ഗ്രാമാ ജില്ലയിൽ ഉൾപ്പെടുന്ന ആനേക്കല്ലിൽ കാട്ടാനയിറങ്ങി. കാട്ടാനയുടെ ആക്രമണത്തിൽ 3 ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. തട്ടക്കരെ വനമേഖലെയിൽ നിന്ന് അനേക്കൽ മെയിൽ റോഡിൽ എത്തിയ കാട്ടാന അതുവഴി വന്ന ബൈക്ക് യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ഇലക്ട്രോണിക് സിറ്റി സോഫ്റ്റ്വെയർ മേഖലയും ജിഗിനി ഇൻ്റസ്ട്രിയൽ മേഖലയും അടക്കമുള്ള സ്ഥലങ്ങൾ ആനേക്കൽ താലൂക്കിലാണ് ഉൾപ്പെടുന്നത്. അതേസമയം കൊഡുഗുവിൽ കാട്ടാന ആക്രമത്തിൽ 62 കാരൻ മരിച്ചു. സോമമാർ പേട്ട് കുപ്പാടിയിലാണ് 62 കാരനായ ഗിരാജനതാര താമു എന്നയാളുടെ മുതദ്ദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തോളം പഴക്കമുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read More

ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത് ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ; പുതു ചരിത്രം കുറിച്ച് ഐഎസ്ആർഒ

തിരുവനന്തപുരം: ‌ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം. ബഹിരാകാശ ഉപകരണങ്ങളെ കൂട്ടിച്ചേർത്തു. ബംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂടിച്ചേര്‍ന്ന് ഒന്നായി മാറിയത്. ഡിസംബ‍ർ 30ന് പിഎസ്എൽവി സി 60 റോക്കറ്റിലാണ് സ്പെഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഉപഗ്രഹങ്ങളുടെ പേരുകള്‍. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയം കൈവരിച്ചത്. ഇതോടെ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി…

Read More
Click Here to Follow Us