കർണാടക ആർടിസി ബസിൽ കഞ്ചാവ് കടത്ത്; പ്രതിക്ക് കഠിന തടവ് 

ബെംഗളൂരു: കർണാടക ആർ.ടി.സി ബസില്‍ കഞ്ചാവുകടത്തിയ കേസില്‍ പ്രതിക്ക് രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയും.

മഞ്ചേശ്വരം ചെക് പോസ്റ്റില്‍ വെച്ച്‌ പരിശോധന നടത്തവെയാണ് ഒന്നര കിലോ കഞ്ചാവുമായി ഇയാള്‍ പിടിയിലായത്.

ചെർക്കള പൊവ്വല്‍ മാസ്തിക്കുണ്ടില്‍ മുബീന മൻസിലില്‍.

മൊയിതീന്റെ മകൻ അബൂബക്കർ സിദ്ദീഖിനെയാണ് കാസർകോട് അഡീഷനല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കഠിനതടവും അനുഭവിക്കണം.

എസ്.പി. മുരളീധരനും സംഘവുമാണ് കഞ്ചാവ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

ഇപ്പോഴത്തെ കാസർകോട് എക്സൈസ് ഡെപ്യൂട്ടി കമീഷണർ ജോയ്ജോസഫാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു
[masterslider id="10"]

Related posts