മംഗളൂരുവിൽ ഡിഗ്രി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ സർക്കാർ കോളേജിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഗസ്റ്റ് ലക്ചറർ അറസ്റ്റിൽ. വിഘ്‌നേഷ് (40) എന്നയാളാണ് പിടിയിലായതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് ഓൺലൈൻ ക്ലാസുകൾക്ക് ശേഷം കഴിഞ്ഞ ഒരു വർഷമായി അധ്യാപകനിൽ നിന്ന് അനാവശ്യ സന്ദേശങ്ങൾ ലഭിക്കാറുണ്ടായിരുന്നു. വിഷയം പ്രിൻസിപ്പലിന് മുന്നിൽ അവതരിപ്പിക്കുമെന്ന് പെൺകുട്ടി മുന്നറിയിപ്പ് നൽകിയതോടെ സന്ദേശങ്ങൾ നിലച്ചു.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

എന്നാൽ, തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ കോളേജ് കാമ്പസിൽ പെൺകുട്ടിയെ പിന്തുടരാൻ തുടങ്ങി, പരാതി നൽകുന്നതിന് എതിരെ ഭീഷണിപ്പെടുത്തി. പെൺകുട്ടി ശങ്കരനാരായണ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, തുടർന്ന് ഐപിസി സെക്ഷൻ 354 പ്രകാരം കുറ്റം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം അനുവദിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts