ഹിജാബ് വിവാദം: മംഗളൂരു കോളേജ് ആറ് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു

ബെംഗളൂരു: ദക്ഷിണ കന്നഡ ഉപ്പിനങ്ങാടിയിലെ ഫസ്റ്റ് ഗ്രേഡ് ഡിഗ്രി കോളേജിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹിജാബ് അണിയാനുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഹിജാബ് ധരിച്ച് കോളേജിൽ എത്തി ശിക്ഷിക്കപ്പെട്ട ആറ് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു. അന്നേദിവസം ഹാജരാകാതിരുന്ന 29 വിദ്യാർത്ഥികളും കഴിഞ്ഞയാഴ്ച കോളേജിൽ ഹിജാബ് അനുകൂല പ്രതിഷേധങ്ങളിൽ നിന്ന് അകലം പാലിച്ച 11 വിദ്യാർത്ഥികളും ഉൾപ്പെടെ മൊത്തം 46 വിദ്യാർത്ഥികളാണ് കോളേജ് ഡ്രസ് കോഡ് പാലിച്ച് ക്ലാസുകളിൽ പങ്കെടുത്തത്. എന്നാൽ, ചൊവ്വാഴ്ച സസ്പെൻഷനിലായ 24 വിദ്യാർഥികൾ ഇനിയും ഹാജരായിട്ടില്ല. 101 മുസ്ലീം പെൺകുട്ടികളാണ് കോളേജിൽ പഠിക്കുന്നത്.…

Read More

മംഗളൂരുവിൽ ഡിഗ്രി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ സർക്കാർ കോളേജിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഗസ്റ്റ് ലക്ചറർ അറസ്റ്റിൽ. വിഘ്‌നേഷ് (40) എന്നയാളാണ് പിടിയിലായതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് ഓൺലൈൻ ക്ലാസുകൾക്ക് ശേഷം കഴിഞ്ഞ ഒരു വർഷമായി അധ്യാപകനിൽ നിന്ന് അനാവശ്യ സന്ദേശങ്ങൾ ലഭിക്കാറുണ്ടായിരുന്നു. വിഷയം പ്രിൻസിപ്പലിന് മുന്നിൽ അവതരിപ്പിക്കുമെന്ന് പെൺകുട്ടി മുന്നറിയിപ്പ് നൽകിയതോടെ സന്ദേശങ്ങൾ നിലച്ചു. എന്നാൽ, തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ കോളേജ് കാമ്പസിൽ പെൺകുട്ടിയെ പിന്തുടരാൻ തുടങ്ങി, പരാതി നൽകുന്നതിന് എതിരെ ഭീഷണിപ്പെടുത്തി.…

Read More
Click Here to Follow Us