ഹിജാബ് വിവാദം: മംഗളൂരു കോളേജ് ആറ് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു

ബെംഗളൂരു: ദക്ഷിണ കന്നഡ ഉപ്പിനങ്ങാടിയിലെ ഫസ്റ്റ് ഗ്രേഡ് ഡിഗ്രി കോളേജിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹിജാബ് അണിയാനുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഹിജാബ് ധരിച്ച് കോളേജിൽ എത്തി ശിക്ഷിക്കപ്പെട്ട ആറ് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു.

അന്നേദിവസം ഹാജരാകാതിരുന്ന 29 വിദ്യാർത്ഥികളും കഴിഞ്ഞയാഴ്ച കോളേജിൽ ഹിജാബ് അനുകൂല പ്രതിഷേധങ്ങളിൽ നിന്ന് അകലം പാലിച്ച 11 വിദ്യാർത്ഥികളും ഉൾപ്പെടെ മൊത്തം 46 വിദ്യാർത്ഥികളാണ് കോളേജ് ഡ്രസ് കോഡ് പാലിച്ച് ക്ലാസുകളിൽ പങ്കെടുത്തത്.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

എന്നാൽ, ചൊവ്വാഴ്ച സസ്പെൻഷനിലായ 24 വിദ്യാർഥികൾ ഇനിയും ഹാജരായിട്ടില്ല. 101 മുസ്ലീം പെൺകുട്ടികളാണ് കോളേജിൽ പഠിക്കുന്നത്. വ്യാഴാഴ്ച മുതൽ വിദ്യാർത്ഥികളുടെ ഹാജർനില കൂടുതൽ മെച്ചപ്പെടുമെന്നാണ് കോളേജ് അധ്യാപകരുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts