ലോകകേരളസഭ 2022 – പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യ മത്സരം.

മൂന്നാമത് ലോകകേരളസഭയോട് അനുബന്ധിച്ച്  പ്രവാസ സാഹിത്യ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ ലോകകേരളസഭ പ്രവാസ സാഹിത്യ മത്സരം ഒരുക്കുന്നു.
മലയാളം മിഷന്‍ ഒരുക്കുന്ന ഈ മത്സരത്തില്‍ ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ സബ് ജൂനിയര്‍ (8-12), ജൂനിയര്‍ (13-18), സീനിയര്‍ (19 മുതല്‍) വിഭാഗങ്ങളിലായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. രചനകള്‍ 2022 ജൂണ്‍ 13-ന്   വൈകീട്ട്  6 മണിക്ക്   മുമ്പ് [email protected] എന്ന വിലാസത്തിലേക്ക് പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രത്തിനൊപ്പം  വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ കത്തും രചനയ്ക്കൊപ്പം നൽകേണ്ടതാണ്.
ലഭിക്കേണ്ടതാണ്. ചെറുകഥ,കവിത മത്സരങ്ങള്‍ക്ക് വിഷയ നിബന്ധനയില്ല,
“കോവിഡാനന്തര പ്രവാസ ജീവിതം” എന്ന വിഷയത്തില്‍ അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനമാണ് മത്സരത്തിന് അയക്കേണ്ടത്.
മലയാള സാഹിത്യ ലോകത്തെ പ്രമുഖ എഴുത്തുകാരടങ്ങുന്ന ജൂറി ആയിരിക്കും വിധിനിര്‍ണ്ണയിക്കുക. വിജയികള്‍ക്ക് പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവും ആകര്‍ഷകമായ അക്ഷരസമ്മാനപ്പെട്ടിയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതൽ വിവരങ്ങൾക്ക് :9845185326
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us