ബി.എം.ടി.സി.ബസുകളിൽ ശുചീകരണം;സംസ്ഥാനത്ത് 284 പേർ വീടുകളിൽ നിരീക്ഷണത്തിൽ ;സഹായങ്ങൾക്കും സംശയ നിവരണത്തിനും”സഹായ വാണി”നമ്പർ.

ബെംഗളൂരു: ബസ്സുകളെ രോഗാണുവിമുക്തമാക്കുന്നതിന് ഉളള  ശുചീകരണം ഉറപ്പാക്കാൻ ജീവനക്കാർക്ക് മാർഗ്ഗനിർദ്ദേശം നൽകി ബിഎംടിസി സർക്കുലർ.

ലോകാരോഗ്യസംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ  അടിസ്ഥാനപ്പെടുത്തിയാണ് ഇത്.

ബസിനുള്ളിൽ സാധാരണയാത്രക്കാർ പിടിച്ചു യാത്ര ചെയ്യാറുള്ള കമ്പികൾ, ഡോറിൻ്റെ കൈപ്പിടി തുടങ്ങിയവ രോഗവിമുക്തമാക്കാൻ ആണ് നിർദേശം.

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ തുറമുഖങ്ങൾ എന്നിവ വഴി വിദേശത്തു നിന്നെത്തിയ യാത്രക്കാരുടെ രക്ത പരിശോധന തുടരുകയാണ്.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

ഇതിനോടകം 39391വിദേശ യാത്രക്കാരെ പരിശോധിച്ചു. സംശയമുള്ള 245 പേരുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു ഇതിൽ 240 പേർക്കും രോഗബാധ ഇല്ല ബാക്കി റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്.

കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയ 468 യാത്രക്കാരിൽ 284 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.ഒരാൾ ആശുപത്രിയിലാണ്.

കോവിഡ്- 19 സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി പറയാനായി സർക്കാർ ആരോഗ്യ സഹായ വാണി ഹെൽപ്പ് ലൈൻ രണ്ടുമാസമായി പ്രവർത്തിച്ചുവരുന്നുണ്ട് 104 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത് ഇതേവരെ ലഭിച്ചത് 6770 കോളുകളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വന്തം ഭക്ഷണച്ചെലവിനേക്കാൾ കൂടുതൽ തുക നായയ്ക്ക്! ബെംഗളൂരുവിലെ ഈ ദമ്പതികളുടെ ജീവിതശൈലി കേട്ടാൽ ഞെട്ടും
[masterslider id="10"]

Related posts