തിരിച്ചറിയൽ രേഖകൾ പോലും വാങ്ങാതെ സിം കാർഡ് വിൽപന നടത്തിയ യുവാവിനെ ക്രൈംബ്രാഞ്ച് പൊക്കി.

ബെംഗളൂരു : വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് മതിയായ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ സിം കാർഡ് വിറ്റമൊബൈൽ കടയുടമ അറസ്റ്റിൽ. സയദ് സിഗത്തുള്ള (32)യാണ് കമ്മനഹള്ളിയിൽ അറസ്റ്റിലായത് എന്ന് ക്രൈം ബ്രാഞ്ച് ഡി.സി.പി കുൽദീപ് ജെയിൻ അറിയിച്ചു. വിദേശ പൗരന്മാരിൽ നിന്നും 1000 രൂപ വരെയാണ് സിമ്മിനായി ഈടാക്കിയിരുന്നത്. സിം കാർഡ് വിൽക്കുന്നതിനു മുന്നോടിയായി ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഒപ്പിട്ട് വാങ്ങിക്കണം എന്ന നിബന്ധന ലംഘിച്ചതിനാൽ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. തൻ്റെ തന്നെ ഫോൺ നമ്പർ ആണ് ഇയാൾ മൊബൈൽ സേവന ദാതാക്കൾക്ക്…

Read More

വേനലവധിക്ക് നാട്ടിലേക്ക് പോകാൻ കർണാടക-കേരള ആർ.ടി.സി.കളിൽ റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : മധ്യവേനലവധിക്ക് ബംഗളൂരുവിൽ നിന്നുള്ള കർണാടക -കേരള ആർ ടി സി ബസ്സുകളിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. കർണാടക എസ്എസ്എൽസി ഒഴികെയുള്ള പരീക്ഷകൾ ഈ മാസം അവസാനിക്കുമെന്നതിനാൽ കുടുംബത്തോടെ നാട്ടിൽ പോകുന്നവരാണ് ഏറെയും. മാർച്ച് 30 മുതൽ ബംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമാണ് എന്നാൽ ഏപ്രിൽ രണ്ടാം വാരം ഈസ്റ്റർ-വിഷു തിരക്ക് തുടങ്ങുന്നതിനാൽ ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ല. സ്വകാര്യ ബസുകളിൽ 3000 രൂപ വരെയാണ് ടിക്കറ്റ് ചാർജ് ഈസ്റ്റർ-വിഷു അവധി കേരള കർണാടക ആർ ടി സി ബസ്സുകളിൽ ടിക്കറ്റ് ബുക്കിംഗ്…

Read More

സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ നഴ്‌സുമാർക്ക് അവസരം;നോർക്ക വഴി അപേക്ഷിക്കാം.

  ബെംഗളൂരു : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രിയിലേയ്ക്ക്  വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്.സി., എം.എസ്.സി., പി. എച്ച്.ഡി., യോഗ്യതയുള്ള വനിതാ നഴ്‌സുമാർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, (മുതിർന്നവർ, കുട്ടികൾ, നിയോനാറ്റൽ), എമർജൻസി, ജനറൽ നഴ്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം 2020 മാർച്ച് 16 മുതൽ 20 വരെ ബെംഗളൂരുവിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ www.norkaroots.org മുഖേന അപേക്ഷിക്കാം അവസാന തീയതി 2020 മാർച്ച് 12. …

Read More

റിസർവേഷൻ ആവശ്യമില്ലാത്ത ടിക്കറ്റുകൾ ബുക്കു ചെയ്യാവുന്ന മൊബൈൽ ആപ്പ് 60 സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു.

ബെംഗളുരു : അൺ റിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള യുടിഎസ് ആപ് സംവിധാനം ദക്ഷിണ പശ്ചിമ റെയിൽവേയുടെ 60 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. പേപ്പർലെസ് ടിക്കറ്റുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി 2വർഷം മുൻപ് ബെംഗളൂരു ഡിവിഷനിലെ 13 സ്റ്റേഷനുകളിലാണ് പദ്ധതി ആരംഭിച്ചത്. സ്മാർട്ട് ഫോണിൽ യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്താൽ റിസർവേഷനല്ലാത്തെ ടിക്കറ്റിന് പുറമേ പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവയും എടുക്കാം. യാത്ര ആരംഭിക്കുന്നതിന്റെ മൂന്ന് മണിക്കൂർ മുൻപ് വരെ അൺ റിസർവ്ഡ് ടിക്കറ്റെടുക്കാൻ സാധി ക്കും. ഇ-വോലറ്റ് സൗകര്യം ഉപയോഗിച്ച് ഡിജിറ്റലായി പണമടയ്ക്കാനും സാധിക്കും.

Read More

ബാഡ്മിൻറൺ കളിക്കിടെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു.

ബെംഗളൂരു :  നഗരത്തിൽ ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. കാലിക്കറ്റ് സർവകലാശാലാ റിട്ട.ഡപ്യൂട്ടി റജിസ്ട്രാർ പരേതനായ കാക്കഞ്ചേരി ചിത്ര വീട്ടിൽഡോ. പി.വി ഭാസ്കരൻ നായരുടെ മകൻ സന്തോഷ് ഭാസ്കർ (45) ആണ് മരിച്ചത്. കുടുംബ സമേതം ബെംഗളൂരുവിൽ താമസിക്കുന്ന സന്തോഷ് ഇവിടെ ഐടി കമ്പനി നടത്തുകയായിരുന്നു. അമ്മ: എം.ശാരദ (റിട്ട.ഡപ്യൂട്ടി റജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാല). ഭാര്യ: അനിത (തിരുവില്വാമല). മക്കൾ: അനന്യ, അനഹത.സഹോദരൻ: ബസന്ത്.സംസ്കാരം ഇന്ന് 10ന് തേഞ്ഞിപ്പലം കാക്കഞ്ചേരിയിലെ വീട്ടുവളപ്പിൽ.

Read More

ബി.എം.ടി.സി.ബസുകളിൽ ശുചീകരണം;സംസ്ഥാനത്ത് 284 പേർ വീടുകളിൽ നിരീക്ഷണത്തിൽ ;സഹായങ്ങൾക്കും സംശയ നിവരണത്തിനും”സഹായ വാണി”നമ്പർ.

ബെംഗളൂരു: ബസ്സുകളെ രോഗാണുവിമുക്തമാക്കുന്നതിന് ഉളള  ശുചീകരണം ഉറപ്പാക്കാൻ ജീവനക്കാർക്ക് മാർഗ്ഗനിർദ്ദേശം നൽകി ബിഎംടിസി സർക്കുലർ. ലോകാരോഗ്യസംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ  അടിസ്ഥാനപ്പെടുത്തിയാണ് ഇത്. ബസിനുള്ളിൽ സാധാരണയാത്രക്കാർ പിടിച്ചു യാത്ര ചെയ്യാറുള്ള കമ്പികൾ, ഡോറിൻ്റെ കൈപ്പിടി തുടങ്ങിയവ രോഗവിമുക്തമാക്കാൻ ആണ് നിർദേശം. സംസ്ഥാനത്തെ വിമാനത്താവളങ്ങൾ തുറമുഖങ്ങൾ എന്നിവ വഴി വിദേശത്തു നിന്നെത്തിയ യാത്രക്കാരുടെ രക്ത പരിശോധന തുടരുകയാണ്. ഇതിനോടകം 39391വിദേശ യാത്രക്കാരെ പരിശോധിച്ചു. സംശയമുള്ള 245 പേരുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു ഇതിൽ 240 പേർക്കും രോഗബാധ ഇല്ല ബാക്കി റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയ 468…

Read More

ഭയപ്പെടുന്ന, ഭയപ്പെടുത്തുന്ന സന്ദേശങ്ങളിൽ നിന്ന് വിട്ടു നിൽക്കുക; സംസ്ഥാനത്ത് ഇപ്പോൾ ഉള്ള ആർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല; മുൻകരുതലായി ആശുപത്രികളിൽ പ്രത്യേകം വാർഡുകൾ തയ്യാർ.

ബെംഗളൂരു : കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ 630 കിടക്കകളുള്ള പ്രത്യേക നിരീക്ഷണ വാർഡുകൾ സജ്ജമാക്കി കർണാടകയിലെ സർക്കാർ ആശുപത്രികൾ. സ്വകാര്യ ആശുപത്രികളിൽ 1689 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്  ബെംഗളൂരു നഗരത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും മറ്റും സ്വകാര്യ ആശുപത്രികളിലുമാണ് പ്രത്യേക വാർഡ് ഒരുക്കിയിരിക്കുന്നത്. വൈറസ് പരിശോധനയ്ക്കായി 2 ലാബുകളും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. ബാംഗളൂരിലെ സോഫ്റ്റ് വെയർ എൻജിനീയർക്ക് തെലുങ്കാനയിൽ രോഗബാധ സ്ഥിരീകരിച്ചതോടെ വലിയ ജാഗ്രതയിലാണ് നഗരം. ആരോഗ്യമന്ത്രി വി ശ്രീരാമലു മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെസുധാകർ എന്നിവർ ചേർന്ന് ആരോഗ്യ വകുപ്പ്…

Read More
Click Here to Follow Us