സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ നഴ്‌സുമാർക്ക് അവസരം;നോർക്ക വഴി അപേക്ഷിക്കാം.

 

ബെംഗളൂരു : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രിയിലേയ്ക്ക്  വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും.

ബി.എസ്.സി., എം.എസ്.സി., പി. എച്ച്.ഡി., യോഗ്യതയുള്ള വനിതാ നഴ്‌സുമാർക്കാണ് അവസരം.

കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, (മുതിർന്നവർ, കുട്ടികൾ, നിയോനാറ്റൽ), എമർജൻസി, ജനറൽ നഴ്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം 2020 മാർച്ച് 16 മുതൽ 20 വരെ ബെംഗളൂരുവിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ www.norkaroots.org മുഖേന അപേക്ഷിക്കാം

അവസാന തീയതി 2020 മാർച്ച് 12.  ഫോൺ  25585090 , 18004253939 (ടോൾ ഫ്രീ).

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts