ബെംഗളുരു : അൺ റിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള യുടിഎസ് ആപ് സംവിധാനം ദക്ഷിണ പശ്ചിമ റെയിൽവേയുടെ 60 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ചു.
പേപ്പർലെസ് ടിക്കറ്റുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി 2വർഷം മുൻപ് ബെംഗളൂരു ഡിവിഷനിലെ 13 സ്റ്റേഷനുകളിലാണ് പദ്ധതി ആരംഭിച്ചത്.
സ്മാർട്ട് ഫോണിൽ യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്താൽ റിസർവേഷനല്ലാത്തെ ടിക്കറ്റിന് പുറമേ പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവയും എടുക്കാം.
യാത്ര ആരംഭിക്കുന്നതിന്റെ മൂന്ന് മണിക്കൂർ മുൻപ് വരെ അൺ റിസർവ്ഡ് ടിക്കറ്റെടുക്കാൻ സാധി
ക്കും. ഇ-വോലറ്റ് സൗകര്യം ഉപയോഗിച്ച് ഡിജിറ്റലായി പണമടയ്ക്കാനും സാധിക്കും.