പുലിക്ക് ഒരുക്കിയ കെണിയിൽ അകപ്പെട്ട് മനുഷ്യൻ കൂട്ടിൽ കഴിഞ്ഞത് 6 മണിക്കൂറോളം

ബംഗളുരു: പുലിയെ പിടിക്കാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുരുങ്ങിയത് മനുഷ്യൻ.

ഗുണ്ടൽപേട്ട് താലൂക്കിലെ പഠഗുരു ഗ്രാമത്തിലെ ഹനുമയ്യയാണ് കൂട്ടിൽ കുടുങ്ങിയത്.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഗ്രാമത്തിൽ പുള്ളിപ്പുലികളുടെ ശല്യം രൂക്ഷമാണ്.

നാട്ടുകാരുടെ പരാതിയിൽ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ വനംവകുപ്പ് അധികൃതർ പുലിയെ കുടുക്കാനായി വലിയ കൂടുകൾ സ്ഥാപിച്ചിരുന്നു.

  ഭക്ഷ്യവിഷബാധയല്ല; എട്ടുവയസ്സുകാരന് മരിച്ചത് ഉറക്കത്തിനിടെ പാമ്പു കടിയോറ്റ്; സഹോദരനും കടിയേറ്റു

ഇങ്ങനെയുള്ള ഒരു കൂട്ടിൽ ഹനുമയ്യ അറിയാതെ കയറുകയായിരുന്നു.

ഹനുമയ്യ കയറിയ ഉടൻ കൂടിന്റെ വാതിലടഞ്ഞു. ആറുമണിക്കൂറോളം ഇയാൾ കൂട്ടിലകപ്പെട്ടു.

രാത്രി ഹനുമയ്യയുടെ കരച്ചിൽകേട്ടെത്തിയ നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു.

അധികൃതരെത്തി ഹനുമയ്യയെ കൂട്ടിൽനിന്ന് പുറത്തിറക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us