ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ കാപ്പിത്തോട്ടത്തിൽ നിന്നും കണ്ടെത്തി

ബംഗളുരു : ചിക്കമഗളൂരുവിലെ അല്ലമ്പുരയ്ക്കടുത്തുള്ള കാപ്പിത്തോട്ടത്തിൽ രണ്ടുദിവസം പ്രായമായ ശിശുവിനെ ഉപേക്ഷിച്ചനിലയിൽക്കണ്ടെത്തി.

വ്യാഴാഴ്ച വൈകീട്ട് കാപ്പിത്തോട്ടത്തിനരികിൽ താമസിക്കുന്ന ചന്ദ്രമ്മയാണ് കുഞ്ഞിന്റെ കരച്ചിൽ ആദ്യംകേട്ടത്.

അന്വേഷിച്ചെത്തിയപ്പോൾ തോട്ടത്തിനുള്ളിൽ വസ്ത്രമില്ലാതെ ഉപേക്ഷിക്കപ്പെട്ട ആൺകുഞ്ഞ് തണുപ്പേറ്റ് വിറയ്ക്കുകയായിരുന്നു. ഉടൻ കുഞ്ഞിനെ വീട്ടിലെത്തിച്ച് പരിചരിച്ചു.

തുടർന്ന്, വീടിനരികിലുള്ള അങ്കണവാടിയിലും ശിശുക്ഷേമ ഓഫീസറെയും വിവരമറിയിച്ചു.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ ഡോക്ടർമാരുമായെത്തി കുഞ്ഞിനെ പരിശോധിച്ചു. തുടർന്ന്, ചിക്കമഗളൂരുവിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ ശിശുക്ഷേമസമിതി അധികൃതർ പോലീസിൽ പരാതിനൽകിയിട്ടുണ്ട്.

കുഞ്ഞ് സുഖംപ്രാപിച്ചാലുടൻ ദത്തെടുക്കൽ കേന്ദ്രത്തിലേക്കുമാറ്റുമെന്ന് ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts