നിങ്ങളുടെ സ്വപ്നം എന്റെതും, സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക് സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജനങ്ങളുടെ സ്വപ്‌നങ്ങളെ കൂടി പറയുന്ന നരേന്ദ്രമോദി, ഉത്തരവാദിത്വമുള്ള പൗരന്മാരായി വോട്ട് ചെയ്യണമെന്നും ബിജെപി സർക്കാരിന്റെ ഭരണത്തുടർച്ച ഉറപ്പാക്കണമെന്നും വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.

അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ലോകത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ഉയർത്തുന്നതിൽ കർണാടകയുടെ പങ്ക് പ്രധാനമാണ്. ബിജെപി സർക്കാരിന്റെ നിർണ്ണായകവും കേന്ദ്രീകൃതവും ഭാവിയോടുള്ള സമീപനവും കർണാടകയുടെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുന്നു. നിക്ഷേപം, വ്യവസായം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ കർണാടക ഒന്നാം സ്ഥാനത്തെത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കാർഷിക മേഖലയിലും കർണാടകത്തിൽ ഒന്നാമതാകുന്നതിനാണു ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ പറയുന്നു.

  കേരളത്തിൽ 'കൈ' കൊടുത്ത് സമീർ അഹമ്മദ് ഖാൻ; യുഡിഎഫിന്റെ വിജയഗാഥയിൽ ആവേശമായി കർണാടക മന്ത്രി

കർണാടകയുടെ പൈതൃകവും സാംസ്കാരിക വൈദഗ്ധ്യവും ഈ സർക്കാരിന്റെ കീഴിൽ ആദരിക്കപ്പെടുന്നു. കർണാടകയെ ഒന്നാം സ്ഥാനത്തെത്തിക്കാൻ നിങ്ങളെല്ലാവരും ഉത്തരവാദിത്വമുള്ള പൗരന്മാരായി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും
[masterslider id="10"]

Related posts