അർദ്ധരാത്രി വോട്ടർമാർക്ക് പണം വിതരണം ചെയ്തു: ബിജെപി പ്രവർത്തകരെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

ബെംഗളൂരു: കലബുറഗി സൗത്ത് അസംബ്ലി നിയോജക മണ്ഡലത്തിലെ സംഗമേഷ് കോളനിയിൽ തിങ്കളാഴ്ച രാത്രിയാണ് കലബുറഗി ഡെപ്യൂട്ടി കമ്മീഷണർ യശ്വന്ത് ഗുരുക്കർ രണ്ട് പേരെ ഓടിച്ചിട്ട് പിടികൂടിയത്

കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഗുരുക്കർ നടപടി സ്വീകരിച്ചത്. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ബിജെപി എംഎൽഎ ദത്താത്രേയ പാട്ടീൽ റേവൂരിന്റെ അനുയായികൾ കോളനിയിൽ പണം വിതരണം ചെയ്യുന്നതായി പാർട്ടി നേതാക്കൾ പരാതിപ്പെട്ടിരുന്നു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

പരാതിയുടെ അടിസ്ഥാനത്തിൽ, മറ്റ് പോലീസ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ ഗുരുക്കർ സംഭവസ്ഥലത്തെത്തുകയായിരുന്നു. എന്നാൽ ഗുരുക്കറെ കണ്ടയുടൻ രണ്ടുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സെൻട്രൽ ബസ് സ്റ്റാൻഡിൽ വച്ച്‌ ഇവർ സഞ്ചരിച്ചിരുന്ന കാർ പിന്തുടർന്ന് പിടികൂടി.

എന്നാൽ ക്യാഷ് ബാഗുമായി എത്തിയ മറ്റൊരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഗുരുക്കർ ഈ ആളുകളെ ടാക്സിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം ഇരുവർകുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് കലബുറഗി സിറ്റി പോലീസ് കമ്മീഷണർ ആർ ചേതൻ പറഞ്ഞു. കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ, പാർട്ടിയുടെ കലബുറഗി സൗത്ത് സ്ഥാനാർത്ഥി അല്ലമ്പ്രഭു പാട്ടീൽ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts