ബിജെപി പരിപാടിക്കിടെ കോൺഗ്രസിന് ജയ് വിളി, വൈറൽ വീഡിയോ

ബെംഗളൂരു:ബി.ജെ.പി പൊതുയോഗത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം വിളികേട്ട് ഞെട്ടി ബിജെപി  നേതാക്കള്‍.ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ പാര്‍ട്ടി പരിപാടിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ് എന്നാണ് മുദ്രാവാക്യം വിളിച്ചുനല്‍കിയത്.

രഥം പോലെ സജ്ജീകരിച്ച പ്രചാരണ വാഹനത്തില്‍ നേതൃനിരയുടെ മധ്യത്തില്‍ നിന്നയാളാണ് മൈക്കില്‍ മുദ്രാവാക്യം വിളിച്ചു നല്‍കിയത്. ‘ബോലോ ഭാരത് മാതാ കീ ജയ്, കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ്’ എന്നായിരുന്നു ആവേശത്തോടെ പറഞ്ഞത്. അണികള്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്തു. ചിലര്‍ കൂവിവിളിച്ചതോടെയാണ് അബദ്ധം പിണഞ്ഞത് മനസ്സിലായത്. ഉടന്‍ ബി.ജെ.പിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു നേതാവ്. കോണ്‍ഗ്രസ് ദേശീയ മീഡിയ കോര്‍ഡിനേറ്ററും ടെക് മേധാവിയുമായ പ്രശാന്ത് പ്രതാപ് ആണ് ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
[masterslider id="10"]

Related posts