പെപ്പെയ്ക്കെതിരെ നിർമാതാക്കൾ

കൊച്ചി: നടന്‍ ആന്‍റണി വര്‍ഗീസിനെതിരെ സംവിധായകന്‍ ജൂഡ് ആന്‍റണിയുടെ ആരോപണവും അതിനോടുള്ള ആന്‍റണിയുടെ പ്രതികരണവുമൊക്കെ നിലവിൽ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമ ചെയ്യാമെന്ന് ഉറപ്പ് പറഞ്ഞ ആന്‍റണിയുടെ വാക്ക് വിശ്വസിച്ച്‌ മറ്റെല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഇത് വലിയ സാമ്പത്തികച്ചെലവാണ് വരുത്തിവച്ചതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

അഡ്വാന്‍സ് വാങ്ങിയ 10 ലക്ഷം തിരിച്ചുതന്നാല്‍ തീരുന്നതല്ല ഇതുമൂലം തങ്ങള്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധികളെന്നും പെപ്പെ കാരണം ആ സിനിമ നടന്നില്ലെന്നും നിര്‍മ്മാതാക്കള്‍ വിശദീകരിച്ചു. തങ്ങള്‍ക്കുവേണ്ടി ജൂഡ് ആന്റണി ജോസഫ് ഒരു ബലിയാട് ആവുന്നതായി തോന്നിയെന്നും ഇവര്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts