വനിതാ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചതിനു ചിക്കബെല്ലാപുരയിലെ ചിന്താമണി ടൗൺ മുനിസിപ്പൽ കമ്മിഷണർ ബി.എൻ.മുനിസ്വാമിയെ സസ്പെൻഡ് ചെയ്തു.

ചിക്കബെല്ലാപുര∙ വനിതാ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചതിനു ചിക്കബെല്ലാപുരയിലെ ചിന്താമണി ടൗൺ മുനിസിപ്പൽ കമ്മിഷണർ ബി.എൻ.മുനിസ്വാമിയെ സസ്പെൻഡ് ചെയ്തു. വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെയാണ് നടപടി. തിങ്കളാഴ്ച മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടറേറ്റാണ് മുനിസ്വാമിയെ സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിറക്കിയത്.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

മുനിസ്വാമി തന്നെ നിരന്തരം ലൈംഗിക പീഡനങ്ങൾക്ക് വിധേയമാക്കുന്നതായുള്ള വനിതാ ജീവനക്കാരിയുടെ പരാതിയെ തുടർന്ന് അഡീഷനൽ ഡപ്യൂട്ടി കമ്മിഷണറാണ് അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ന് മുനിസ്വാമി സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts