സന്തോഷിപ്പിന്‍…അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു.എംജി റോഡിലെയും ചർച്ച് സ്ട്രീറ്റിലെയും പബ്ബുകള്‍ നിങ്ങളെ ആനന്ദിപ്പിക്കാൻ തയ്യാറായി.

ബെംഗളൂരു ∙ ദേശീയപാതയുടെ അരക്കിലോമീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധിയെ തുടർന്നു ബെംഗളൂരുവിൽ അടച്ചുപൂട്ടിയ ബാറുകളിൽ ഏറെയും ഇന്നലെ തുറന്നു. എംജി റോഡിലെയും ചർച്ച് സ്ട്രീറ്റിലെയും പബ്ബുകളിൽ മദ്യവിൽപന പുനരാരംഭിച്ചതു സൂചിപ്പിക്കുന്ന ബോർഡുകളും സ്ഥാപിച്ചു.

ദേശീയ–സംസ്ഥാന പാതകൾ കടന്നുപോകുന്ന കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ മദ്യശാലകൾ പ്രവർത്തിക്കാൻ തടസ്സമില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയതാണു സർക്കാരിനും ബാറുടമകൾക്കും ആശ്വാസമായത്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

നഗരത്തിലെ ദേശീയ പാതകൾക്കു സമീപമുള്ള എണ്ണൂറോളം മദ്യവിൽപനശാലകളാണു ജൂൺ 30നു പൂട്ടിയത്. അതേസമയം ഇവയിൽ എത്രയെണ്ണത്തിനു ലൈസൻസ് പുതുക്കി നൽകുമെന്നു വ്യക്തമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts