ധാർവാഡ് സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്നു മൊബൈൽ ഫോണുകൾ പിടികൂടി.

ബെംഗളൂരു∙ ധാർവാഡ് സെൻട്രൽ ജയിലിൽ എസ്പി സംഗീതയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തടവുകാരിൽ നിന്നു മൊബൈൽ ഫോണുകൾ പിടികൂടി. കഴിഞ്ഞ ജൂണിൽ ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിലെ തടവുകാർക്കിടയിൽ മൊബൈൽ ഫോണുകൾ വ്യാപകമെന്നു കണ്ടെത്തിയതിനെ തുടർന്നാണു സംസ്ഥാനത്തെ മറ്റു ജയിലുകളിലും റെയ്ഡ് വ്യാപകമാക്കിയത്. വലിയ വില നൽകി ജയിലിനുള്ളിലേക്കു കടത്തിക്കൊണ്ടുവരുന്ന ഫോണിൽ നിന്നു സഹതടവുകാർക്കു വിളിക്കാൻ ഒരു കോളിന് 500 മുതൽ 1500 രൂപ വരെ ചാർജ് ഈടാക്കുന്നതു പതിവായിരിക്കുകയാണ്. ജയിലിനുള്ളിൽ കിടന്നുതന്നെ കുറ്റകൃത്യങ്ങൾക്കായുള്ള കരാറുകൾ ഏറ്റെടുക്കുന്നതും പണത്തിനായി പലരെയും വിളിച്ചു ഭീഷണിപ്പെടുത്തുന്നതുമൊക്കെയാണു തടവുപുള്ളികൾക്കിടയിലെ…

Read More

ദിലീപ് ജയിലിന് പുറത്തേക്ക്;അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുമതി.

അങ്കമാലി∙ അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ നടൻ ദിലീപിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. അച്ഛന്റെ ശ്രാദ്ധത്തിനു ബലിയിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഇന്ന് കോടതിയെ സമീപിച്ചിരുന്നു. സെപ്റ്റംബർ ആറിനു രാവിലെ എഴു മുതൽ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ദിലീപിനെ ജയിലിൽനിന്നു പുറത്തുവിടുന്നതിനെ പ്രോസിക്യൂഷന്‍ എതിർത്തിരുന്നു. വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിനെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഈ എതിർപ്പ് മറി കടന്നുകൊണ്ടാണു കോടതിയുടെ തീരുമാനം. അതിനിടെ. ദിലീപിന്റെ റിമാൻഡ് കാലാവധി ഈമാസം 16 വരെ…

Read More

നടൻ ദിലീപിന്‍റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടി.

ആലുവ: യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് ദിലീപിനെ കോടതി മുന്പാകെ ഹാജരാക്കിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് നീട്ടിയത്. അതേ സമയം ഈ മാസം ആറാം തീയ്യതി ജയിലില്‍ നിന്നും പുറത്ത് പോകാന്‍ സമ്മതിക്കണം എന്ന അപേക്ഷ ദിലീപ് നല്‍കി. അച്ഛന്‍റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ സെപ്തംബര്‍ ആറിന് രാവിലെ 7 മുതല്‍ 11വരെ വീട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാണ് ദിലീപിന്‍റെ അപേക്ഷ. അങ്കമാലി മജിസ്ട്രേറ്റ്…

Read More

ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കൽ കോളജിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ഡോ. കഫീൽ ഖാൻ അറസ്റ്റിൽ.

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കൽ കോളജിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട്  ഡോ. കഫീൽ ഖാൻ അറസ്റ്റിൽ. വസതിയിൽനിന്നാണ് ഡോക്ടറെ ഉത്തര്‍ പ്രദേശ് പോലീസിന്‍റെ എസ്.ടി.എഫ് വിഭാഗം അറസ്റ്റ് ചെയ്തത്. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവയാണു കഫീലിന്‍റെ മുകളിലുള്ള കുറ്റങ്ങള്‍. ദുരന്തം നടക്കുമ്പോൾ കഫീൽ ഖാനായിരുന്നു ശിശുരോഗ വിഭാഗത്തിന്‍റെ തലവൻ. കഫീൽ ഖാനടക്കം ഏഴുപേർക്കെതിരെ വെള്ളിയാഴ്ച കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുൻ പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്രയേയും ഭാര്യ പൂർണിമ ശുക്ലയേയും റിമാൻഡ് ചെയ്തതിനുപിന്നാലെയാണു കഫീൽ ഖാന്റെ അറസ്റ്റ്. സംഭവത്തിൽ ഖാനെ…

Read More

‘ശുശ്രൂഷയുടെ അടിസ്ഥാനം ദൈവ വചനം’

ബെംഗളൂരു∙ ദൈവ വചനമാണ് ശുശ്രൂഷയുടെ അടിസ്ഥാനമെന്ന് ഇവൻജലിസ്റ്റ് സാജു മാത്യു പറഞ്ഞു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനത്തിന്റെ സമാപനദിനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്റർ വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. തിരുവത്താഴ ശുശ്രൂഷയ്ക്കു പാസ്റ്റർ ടി.ഡി.തോമസ് നേതൃത്വം നൽകി. പാസ്റ്റർ കെ.എസ്.ജോസഫ് സമാപന സന്ദേശം നൽകി. ഷിബു കെ.മത്തായി ഗാനശുശ്രൂഷ നിർവഹിച്ചു. മൂന്നു ദിവസമായി നടന്ന സമ്മേളനത്തിന്റെ വിവിധ സെഷനുകളിൽ ‍ഡോ. ഇടിചെറിയ നൈനാൻ, പാസ്റ്റർമാരായ പോൾ വർക്കി, രാജൻ ജോൺ, കെ.വി.ജോസ്, വി.ഡി.ജോൺ, എ.വൈ. ബാബു, കെ.പി.ജേക്കബ്,…

Read More

ത്യാഗസ്മരണ പുതുക്കി ഇന്നു ബലിപെരുന്നാൾ.നഗരത്തിലെ മസ്ജിദുകളുലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിനു വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നു.

ബെംഗളൂരു ∙ ത്യാഗസ്മരണ പുതുക്കി ഇന്നു ബലിപെരുന്നാൾ. നഗരത്തിലെ മസ്ജിദുകളുലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിനു വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ഇന്നു രാവിലെ ഏഴരയോടെയാണു പ്രധാന മസ്ജിദുകളിൽ നമസ്കാരം. മലയാളി സംഘടനകളുടെ നേതൃത്വത്തിലും നഗരത്തിന്റെ വിവിധയിടങ്ങളിൽ ഈദ്ഗാഹുകൾ സജ്ജീകരിച്ചിട്ടുണ്ട്. ബലിപെരുന്നാളിനോട് അനുബന്ധിച്ചു ചാമരാജ്പേട്ട് മൈതാനം, ജെസിനഗർ ടിവി ടവറിനു സമീപം, യശ്വന്തപുര, ശിവാജി നഗർ എന്നിവിടങ്ങളിലെ വിപണികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലും തിരക്കായിരുന്നു. ബെംഗളൂരുവിലെ വസ്ത്ര വ്യാപാര ശാലകളിൽ രാത്രി വൈകിയും കച്ചവടം പൊടിപൊടിച്ചു. നാട്ടിലും ഗൾഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു…

Read More

സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി കുരിശടി ആശിർവാദം നടത്തി

തുമക്കൂരു∙ സരസ്വതിപുരം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ കുരിശടിയുടെ ആശിർവാദം ബെംഗളൂരു ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം നിർവഹിച്ചു. വികാരി ഫാ.നിതിൻ വി.രാജൻ, ഭദ്രാസന സെക്രട്ടറി ഫാ.സന്തോഷ് സാമുവൽ, ഫാ.കെ.എം.ജേക്കബ്, ഫാ.സ്കറിയ മാത്യു, ഫാ.ജിനേഷ് കെ.വർക്കി, ഫാ.കെ.എ.വർഗീസ്, ജോർജ് ജേക്കബ്, തോമസ് പാലാട്ട്, മാത്യു ജേക്കബ്, സക്കറിയ മാത്യു എന്നിവർ നേതൃത്വം നൽകി.

Read More

വനിതാ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചതിനു ചിക്കബെല്ലാപുരയിലെ ചിന്താമണി ടൗൺ മുനിസിപ്പൽ കമ്മിഷണർ ബി.എൻ.മുനിസ്വാമിയെ സസ്പെൻഡ് ചെയ്തു.

ചിക്കബെല്ലാപുര∙ വനിതാ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചതിനു ചിക്കബെല്ലാപുരയിലെ ചിന്താമണി ടൗൺ മുനിസിപ്പൽ കമ്മിഷണർ ബി.എൻ.മുനിസ്വാമിയെ സസ്പെൻഡ് ചെയ്തു. വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെയാണ് നടപടി. തിങ്കളാഴ്ച മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടറേറ്റാണ് മുനിസ്വാമിയെ സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിറക്കിയത്. മുനിസ്വാമി തന്നെ നിരന്തരം ലൈംഗിക പീഡനങ്ങൾക്ക് വിധേയമാക്കുന്നതായുള്ള വനിതാ ജീവനക്കാരിയുടെ പരാതിയെ തുടർന്ന് അഡീഷനൽ ഡപ്യൂട്ടി കമ്മിഷണറാണ് അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ന് മുനിസ്വാമി സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

Read More

സന്തോഷിപ്പിന്‍…അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു.എംജി റോഡിലെയും ചർച്ച് സ്ട്രീറ്റിലെയും പബ്ബുകള്‍ നിങ്ങളെ ആനന്ദിപ്പിക്കാൻ തയ്യാറായി.

ബെംഗളൂരു ∙ ദേശീയപാതയുടെ അരക്കിലോമീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധിയെ തുടർന്നു ബെംഗളൂരുവിൽ അടച്ചുപൂട്ടിയ ബാറുകളിൽ ഏറെയും ഇന്നലെ തുറന്നു. എംജി റോഡിലെയും ചർച്ച് സ്ട്രീറ്റിലെയും പബ്ബുകളിൽ മദ്യവിൽപന പുനരാരംഭിച്ചതു സൂചിപ്പിക്കുന്ന ബോർഡുകളും സ്ഥാപിച്ചു. ദേശീയ–സംസ്ഥാന പാതകൾ കടന്നുപോകുന്ന കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ മദ്യശാലകൾ പ്രവർത്തിക്കാൻ തടസ്സമില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയതാണു സർക്കാരിനും ബാറുടമകൾക്കും ആശ്വാസമായത്. നഗരത്തിലെ ദേശീയ പാതകൾക്കു സമീപമുള്ള എണ്ണൂറോളം മദ്യവിൽപനശാലകളാണു ജൂൺ 30നു പൂട്ടിയത്. അതേസമയം ഇവയിൽ എത്രയെണ്ണത്തിനു ലൈസൻസ് പുതുക്കി നൽകുമെന്നു വ്യക്തമായിട്ടില്ല.

Read More
Click Here to Follow Us