നടൻ ദിലീപിന്‍റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടി.

ആലുവ: യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് ദിലീപിനെ കോടതി മുന്പാകെ ഹാജരാക്കിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് നീട്ടിയത്.

അതേ സമയം ഈ മാസം ആറാം തീയ്യതി ജയിലില്‍ നിന്നും പുറത്ത് പോകാന്‍ സമ്മതിക്കണം എന്ന അപേക്ഷ ദിലീപ് നല്‍കി. അച്ഛന്‍റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ സെപ്തംബര്‍ ആറിന് രാവിലെ 7 മുതല്‍ 11വരെ വീട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാണ് ദിലീപിന്‍റെ അപേക്ഷ. അങ്കമാലി മജിസ്ട്രേറ്റ് കോടതിലാണ് അപേക്ഷ നല്‍കിയത്. ഇത് ഇന്ന് പരീക്ഷിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു: മെയ് ഒന്നുമുതൽ പുതിയ നിരക്ക്; വർധന എപ്പോൾ മുതലെന്ന് അറിയാൻ വായിക്കാം ;
  എൽപിജി ക്ഷാമം രൂക്ഷം: കർണാടകയിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us