മജെസ്റ്റിക്കിൽ 4 നിലക്കെട്ടിടം തകർന്നു വീണു.

ബെംഗളൂരു : നഗരഹൃദയ പ്രദേശമായ മജസ്റ്റിക്കിൽ 4 നില കെട്ടിടം തകർന്നു വീണു.

കപാലി തീയേറ്ററിന് സമീപമുള്ള ഒരു ലോഡ്ജ് ആണ് ഇന്നലെ 9:45 ഓടെ പൂർണമായും തകർന്ന് വീണത്.

കെട്ടിടം തകരുന്നതിൻ്റെ ദൃശ്യങ്ങൾ വിവിധ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു.

കെട്ടിടത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് താമസക്കാരെയും ജീവനക്കാരെയും തിങ്കളാഴ്ച തന്നെ അവിടെ നിന്ന് മാറ്റിയിരുന്നതിനാൽ ആളപായം ഇല്ല.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

1983ൽ ഇതേ കപാലി തീയേറ്ററിന് സമീപം നിർമാണത്തിൽ ഇരുന്ന ഗംഗാറാം ബിൽഡിംഗ് തകർന്ന് വീണ് 123 പേർ മരിച്ചിരുന്നു. കർണാടകയിലെ തന്നെ ഏറ്റവും വലിയ കെട്ടിട അപകടമായിരുന്നു ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts