ധാർവാഡ് സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്നു മൊബൈൽ ഫോണുകൾ പിടികൂടി.

ബെംഗളൂരു∙ ധാർവാഡ് സെൻട്രൽ ജയിലിൽ എസ്പി സംഗീതയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തടവുകാരിൽ നിന്നു മൊബൈൽ ഫോണുകൾ പിടികൂടി. കഴിഞ്ഞ ജൂണിൽ ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിലെ തടവുകാർക്കിടയിൽ മൊബൈൽ ഫോണുകൾ വ്യാപകമെന്നു കണ്ടെത്തിയതിനെ തുടർന്നാണു സംസ്ഥാനത്തെ മറ്റു ജയിലുകളിലും റെയ്ഡ് വ്യാപകമാക്കിയത്.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

വലിയ വില നൽകി ജയിലിനുള്ളിലേക്കു കടത്തിക്കൊണ്ടുവരുന്ന ഫോണിൽ നിന്നു സഹതടവുകാർക്കു വിളിക്കാൻ ഒരു കോളിന് 500 മുതൽ 1500 രൂപ വരെ ചാർജ് ഈടാക്കുന്നതു പതിവായിരിക്കുകയാണ്.

ജയിലിനുള്ളിൽ കിടന്നുതന്നെ കുറ്റകൃത്യങ്ങൾക്കായുള്ള കരാറുകൾ ഏറ്റെടുക്കുന്നതും പണത്തിനായി പലരെയും വിളിച്ചു ഭീഷണിപ്പെടുത്തുന്നതുമൊക്കെയാണു തടവുപുള്ളികൾക്കിടയിലെ മൊബൈൽ ഫോൺ ദുരുപയോഗത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു കൊണ്ടുവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts