‘ബിഗ് ബോസ് വെറും ഉടായിപ്പ് ഷോ’യാണ് തുറന്നടിച്ച്, റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് സീസൺ 5 ൽ അഥിതിയായി എത്തി കഴിഞ്ഞ ദിവസം ഷോയിൽ നിന്നും പുറത്തായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. പുറത്ത് വന്നതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

ആടിനെ പട്ടിയാക്കുന്ന ഷോ ആണ് ബിഗ് ബോസ് എന്ന് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയ്ക്ക് റേറ്റിങ് കുറവാണെന്നും രണ്ടുമൂന്നു ദിവസത്തേക്ക് അതിഥിയായി വരണം എന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് ബിഗ്ബോസിലേക്ക് വീണ്ടും പോയതെന്ന് റോബിൻ മാധ്യമങ്ങളോട് പറഞ്ഞു. അഖിൽ മാരാരിനെയും സാഗറിനെയും പ്രകോപിപ്പിക്കണം എന്നാണ് തന്നോട് ബിഗ് ബോസ് പറഞ്ഞിരുന്നത്. എന്നാൽ അനീതി കണ്ടപ്പോൾ ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കുകയായിരുന്നു. അതുകൊണ്ട് ബിഗ് ബോസ് ഷോയ്ക്ക് ആരും അടിമപ്പെടരുതെന്ന് റോബിൻ പറയുന്നു. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തു വരുന്നതെന്നും അവിടെ നടക്കുന്നത് ഇതൊന്നുമല്ലെന്നും റോബിൻ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

രണ്ടാഴ്‌ച മുൻപ് ചാനലിൽ നിന്നും എന്നെ വിളിച്ചു, ‘ബിഗ് ബോസ് സീസൺ ഫൈവിന്റെ റേറ്റിങ് കുറവാണ്, ആളുകൾ കാണുന്നില്ല, നിങ്ങൾ ഗസ്റ്റ് ആയി ഒന്ന് വരണം എന്നും ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു പറ്റില്ല. പത്തുദിവസം മുൻപ് വീണ്ടും വിളിച്ചു, രണ്ടുമൂന്നു ദിവസത്തേക്ക് മതിയെന്നു പറഞ്ഞു. ഞാൻ ആലോചിച്ചതിനു ശേഷം പറയാമെന്ന് മറുപടി പറഞ്ഞു. ആലോചിച്ചിട്ട് വീണ്ടും വിളിച്ചപ്പോൾ ഗതികെട്ട് വരാം എന്ന് പറഞ്ഞു. അങ്ങനെ അവിടെ ചെന്നു.

  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു

അതിഥി ആണെന്നാണ് എന്നോട് പറഞ്ഞിരുന്നത്. ബിഗ് ബോസ് ഹൗസിന്റെ അകത്തു കയറുന്ന സമയത്ത് എന്നോട് പറഞ്ഞത് നിശബ്ദമായി ഒട്ടും ആക്റ്റീവ് അല്ലാത്ത ഒരു ഗസ്റ്റ് ആയി അഭിനയിക്കണം എന്നാണ്. അവിടെ ഉള്ളവർക്ക് ഓരോ കഥാപാത്രങ്ങൾ കൊടുത്തിട്ടുണ്ട്, നിങ്ങൾ സൈലന്റ് ആയി ഓരോരുത്തരെ പ്രകോപിപ്പിക്കണം അതിനോടൊപ്പം സാഗറിനെയും അഖിൽ മാരാരിനെയും ടാർഗറ്റ് ചെയ്യണം എന്നും പറഞ്ഞു. ഞാൻ അകത്ത് കയറി അവർ പറഞ്ഞത് പ്രകാരം എന്റേതായ രീതിയിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവിടെ കാണുന്ന പല കാര്യങ്ങളും ശരിയല്ല എന്ന് തോന്നി ഞാൻ ബിഗ് ബോസിനോട് ഓരോന്ന് ചൂണ്ടിക്കാണിച്ച് അത് ശരിയല്ല എന്ന് പറഞ്ഞു. നിങ്ങൾ പുറത്ത് കാണുന്നതല്ല അകത്തു നടക്കുന്നത്. 24 മണിക്കൂർ കാണിക്കുന്ന ലൈവ് പോലും എഡിറ്റഡ് ആണ്. എപ്പിസോഡ് ആയി കാണിക്കുന്നത് അതിനേക്കാൾ എഡിറ്റഡ് കോപ്പി ആണ്. ആടിനെ പട്ടിയാക്കുന്ന പട്ടിയെ ആടാക്കുന്ന ഒരു ഷോ ആണ് ബിഗ് ബോസ്. മൊത്തത്തിൽ ബിഗ് ബോസ് ഉടായിപ്പാണ്. ഇത് കാണുന്ന ജനങ്ങൾ ഇത് മനസ്സിലാക്കണം. നിങ്ങളുടെ വികാരങ്ങളെ വച്ച് ഇവർ കളിക്കുകയാണ്.

  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ

അവസാനം കാണിച്ച 24 മണിക്കൂർ ലൈവിൽ പലതും നിങ്ങൾ കണ്ടിട്ടില്ല. അവിടെ കാണുന്ന അനീതിക്കെതിരെ ഞാൻ ബിഗ് ബോസിനെ ചോദ്യം ചെയ്തു. അതിനു എന്നെ പുറത്താക്കുകയാണ് ബിഗ് ബോസ് ചെയ്തത്. അവർക്ക് ആവശ്യമുള്ളത് കാണിച്ച് എന്നെ നെഗറ്റീവ് ആക്കുകയാണെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. ഈ ഷോ വച്ച് അതിൽ ഉള്ള ആളുകളെ വിലയിരുത്തരുത്. ഇത് കണ്ടിട്ട് സോഷ്യൽ മീഡിയയിൽ കിടന്ന് അടി കൂടുന്നത് വെറുതെയാണ്. ഈ ഷോയെ പറ്റി ഒന്നും അറിയാതെ കയറിയ ഒരാളാണ് ഞാൻ. അന്ന് എനിക്ക് കോൺട്രാക്ട് ഉണ്ടായിരുന്നു. ഇന്ന് എനിക്കൊരു കോൺട്രാക്റ്റും ഇല്ല. അതുകൊണ്ട് എനിക്ക് പറയണമെന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ പറയും. ഇത് കാണുന്നവർ വികാരപരമായി അടിമപ്പെടരുത്. അവർ നമ്മുടെ വികാരങ്ങളെ വച്ച് കളിക്കുകയാണ്. നിങ്ങളുടെ അനീതി ചൂണ്ടി കാണിച്ചതിന് നിങ്ങൾ എന്നെ വീണ്ടും പുറത്താക്കി. നന്നായി കളിച്ചു ബിഗ് ബോസ്. റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

ഷോയിലെ മത്സാരാർഥികൾക്ക് മാത്രമല്ല ഡബിൾ സ്റ്റാൻഡ്, ബിഗ് ബോസിനും ഡബിൾ സ്റ്റാൻഡ് ആണെന്ന് റോബിന്റെ പ്രതിശ്രുത വധു ആരതി പൊടി പ്രതികരിച്ചു. സീസൺ 4 ൽ ഒരു നിയമവും 5 ൽ മറ്റൊരു നിയമവുമാണെന്നും അവർ പറഞ്ഞു. അതിഥിയായി എത്തിയ റോബിനെ അവർ അപമാനിക്കുകയായിരുന്നെന്നും ആരതി കൂട്ടിചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts