ബെംഗളൂരു : ഞായറാഴ്ച പെയ്ത മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫർണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ ഷട്ടർ പോലും അടയ്ക്കാൻ കഴിയാത്തതാണു വന്നഷ്ടത്തിന് ഇടയാക്കിയതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു . കണ്ണടച്ചുതുറക്കുന്ന കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളിൽ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവർന്നു. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പുറകുവശത്തെ വാതിൽ തുറന്നതോടെ മുഴുവൻ ആഭരണങ്ങളും നഷ്ടമായി.
ശനിയാഴ്ച ഒന്നാം വാർഷികം ആഘോഷികാനായി വന്തോതിൽ സ്വർണം ജ്വല്ലറിയിൽ ശേഖരിച്ചിരുന്നു. ഇതും നഷ്ടമായി. സഹായത്തിനായി കോർപ്പറേഷൻ അധികൃതരെ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.