മധ്യവയസ്കന്റെ മൃതദേഹം ഗോവയിൽ, ഭാര്യയുടെയും മകന്റെയും കർണാടകയിൽ 

ബെംഗളൂരു: ഗോവയിൽ വനപ്രദേശത്തു നിന്ന് മധ്യവയസ്കന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങൾ കർണാടകയിലെ ബീച്ച് പരിസരത്തുനിന്ന് കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഗോവയിലെ ചിക്കാലിം സ്വദേശിയും ലേബർ കോൺട്രാക്ടറുമായ ശ്യാം പാട്ടീലി (50)ന്റെ മൃതദേഹം വ്യാഴാഴ്ചയാണ് സൗത്ത് ഗോവയിലെ കെപെമിൽ വനപ്രദേശത്ത് മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച തന്നെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതി (37)യുടെയും 12 വയസുകാരൻ മകന്റെയും മൃതദേഹങ്ങൾ കർണാടകയിലെ കർണാടകയിലെ ദേവ്ബാഗ് ബീച്ചിൽ നിന്ന് കണ്ടെടുത്തത്. ശ്യാമിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും വ്യക്തികളിൽ…

Read More

15 വർഷം മുൻപ് സ്വയം നിർമ്മിച്ച കല്ലറയിൽ വായോധികന് ഇനി അന്ത്യ വിശ്രമം 

ബെംഗളൂരു: മരണത്തിനുശേഷം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഓര്‍മിക്കാന്‍ വേറിട്ട കാര്യം ചെയ്തുവെച്ച്‌ വയോധികന്‍ യാത്രയായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വയം നിര്‍മിച്ച കല്ലറയില്‍ കര്‍ഷകന് അന്ത്യ വിശ്രമമൊരുക്കിയിരിക്കുകയാണ്. കലബുറഗിയിലെ 96 വയസ് പ്രായമുള്ള സിദ്ദപ്പ മാല്‍കപ്പയെയാണ് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാള്‍ നിര്‍മിച്ച കല്ലറയില്‍ അടക്കം ചെയ്തത്. പിതാവിന്റെ ആഗ്രഹം അനുസരിച്ച്‌ അമ്മയുടെ കല്ലറയ്ക്ക് സമീപത്ത് തന്നെ ഒരുക്കിയ കല്ലറയിലാണ് സിദ്ദപ്പയേയും മക്കള്‍ സംസ്‌കരിച്ചത്. നാല് ആണ്‍ മക്കളുടെ പിതാവായ സിദ്ദപ്പ രണ്ട് കല്ലറകളാണ് തയ്യാറാക്കിയത്. സ്വന്തം ആവശ്യത്തിനും ഭാര്യയ്ക്ക് വേണ്ടിയും ആയിരുന്നു ഇവ. ആറ് വര്‍ഷങ്ങള്‍ക്ക്…

Read More

അഭിനയ രംഗത്തേക്ക് ചുവട് വച്ച് മെസ്സി

പാരീസ്: അഭിനയരംഗത്തേക്ക് ചുവടുവെച്ച് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി. അർജന്റീനയിലെ പ്രശസ്ത ടെലിവിഷൻ സീരിസായ ‘ലോസ് പ്രൊട്ടക്ടേഴ്‌സ്’ ആണ് (ദ പ്രൊട്ടക്ടേഴ്‌സ്) മെസ്സി അഭിനയിക്കുന്നത്. സീരിസിൽ ഏകദേശം അഞ്ച് മിനിറ്റോളം വരുന്ന അതിഥിവേഷമാണ് മെസ്സിക്ക്. പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മെസ്സി ഒരു വെബ് സീരീസിന്റെ ഭാഗമാകുന്നത്. ഫുട്ബോൾ ഏജൻസികളുടെ കഥ പറയുന്ന സീരിസിൽ മെസ്സിയായിട്ട് തന്നെയാണ് താരം എത്തുന്നത്. മൂന്ന് ഫുട്ബോൾ ഏജൻസികൾ താരത്തെ സമീപിക്കുകയും അവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു സീരിസിൽ മെസ്സിയുടെ ഭാഗം. പ്രശസ്ത അർജന്റൈൻ അഭിനേതാക്കളായ ഗുസ്താവോ ബെർമൂഡസ്, ആന്ദ്രേസ്…

Read More

പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ബെംഗളൂരുവിൽ നടക്കും 

ന്യൂഡല്‍ഹി: പാട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തയോഗത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ യോഗം ജൂലൈ 13നും 14നും ബെംഗളൂരുവില്‍ നടക്കുമെന്ന് എന്‍ സി പി പ്രസിഡന്റ് ശരദ് പവാര്‍ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരായ പ്രതിപക്ഷ പാര്‍ടികളുടെ ഐക്യനീക്കത്തിന്റെ ഭാഗമായുള്ള ആദ്യ സംയുക്ത യോഗം കഴിഞ്ഞ വെള്ളിയാഴ്ച പട്നയില്‍ നടന്നിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിന്റെ തുടര്‍ച്ചയാണ് ബെംഗളുരുവില്‍ നടക്കുന്നത്. പട്ന യോഗത്തില്‍ 15 പ്രതിപക്ഷ പാര്‍ടികളാണു പങ്കെടുത്തത്. ബെംഗളൂരുവിലെ യോഗത്തില്‍ കൂടുതല്‍ പാര്‍ടികള്‍ എത്തിച്ചേരുമെന്നാണ് സൂചന. ബി ജെ…

Read More

വിവാഹം കഴിഞ്ഞ് രണ്ടു ദിവസം കൊണ്ട് പ്രസവിച്ചു ; ഷോക്കിൽ ഭർത്താവും വീട്ടുകാരും 

നോയിഡ: വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും ഞെട്ടിപ്പിച്ച്‌ യുവതി. വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ നവവധുവിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഭര്‍ത്താവിനെ തേടിയെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ യുവതി പ്രസവിക്കുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവെച്ച്‌ വിവാഹം കഴിപ്പിച്ച പെണ്‍വീട്ടുകാരോട് അതൃപ്തി അറിയിച്ച ഭര്‍ത്താവ് യുവതിയെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. സെക്കന്തരാബാദില്‍ നിന്നുള്ള യുവതിയെ കഴിഞ്ഞ ദിവസമായിരുന്നു നോയിഡ സ്വദേശി വിവാഹം കഴിച്ചത്. കല്യാണം നടന്ന ദിവസം രാത്രി നവവധുവിന് കലശലായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. വേദന അസഹ്യമായതോടെ ഭര്‍തൃവീട്ടുകാര്‍…

Read More

അച്ഛൻ മകളെ കഴുത്ത് ഞെരിച്ചു കൊന്നു ; പിന്നാലെ കാമുകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന്‍റെ പേരില്‍ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. കോലാര്‍ സ്വദേശി പ്രീതിയാണ് മരിച്ചത്. സംഭവത്തില്‍ പ്രീതിയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രീതിയുടെ മരണവാര്‍ത്തയറിഞ്ഞ ദളിത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ബിരുദ വിദ്യാര്‍ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വര്‍ഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. ഇതു അറിഞ്ഞ പിതാവ് മറ്റൊരു വിവാഹാലോചനയുമായി വന്നു. വിവാഹത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതീയും അച്ഛനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ കൃഷ്ണമൂര്‍ത്തി പ്രീതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Read More

തക്കാളി വില കുതിച്ചുയരുന്നു; താളം തെറ്റി അടുക്കള ബജറ്റ് 

തിരുവനന്തപുരം: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും 107-110ലേക്ക് ഉയര്‍ന്നു. ഒരാഴ്ച മുമ്പ് 40 രൂപ മുതല്‍ 60 രൂപയായിരുന്നു തക്കാളിയുടെ ചില്ലറവില. ഉയര്‍ന്ന താപനില, കുറഞ്ഞ ഉല്‍പ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയര്‍ന്ന വിലയ്ക്ക് കാരണം. മെയ് മാസത്തില്‍ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍…

Read More

ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് നടൻ അജു വര്‍ഗ്ഗീസ്

നടൻ ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് നടൻ അജു വര്‍ഗ്ഗീസ്. ‘ടി.എസ് രാജു മരിച്ചു’ എന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് ഷെയര്‍ ചെയ്തത് വലിയ തെറ്റാണെന്ന് അജു വര്‍ഗ്ഗീസ് ടി.എസ്.രാജുവിനോട് പറഞ്ഞു. ‘ദി ഷൊ മസ്റ്റ് ഗൊ ഓണ്‍’ എന്ന ടി.എസ്.രാജുവിന്റെ സിനമാ ഡയലോഗ് മനസില്‍ തങ്ങി നിറഞ്ഞിരുന്നു. അത് പറഞ്ഞ നടൻ മരിച്ചെന്ന് അറിഞ്ഞപ്പോള്‍ ഉള്ളില്‍ തട്ടിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തു പോയതെന്നും അജു പറഞ്ഞു. അതേസമയം അജുവിനോട് പിണക്കമില്ലെന്നും തന്നോട് ക്ഷമ ചോദിക്കണ്ടെന്നും ടി.എസ് രാജു അജുവിനെ ആശ്വസിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍…

Read More

84 കാരി തന്റെ കോടികളുടെ സ്വത്തും ബംഗ്ലാവും എഴുതി കൊടുത്തത് ഏഴ് പൂച്ചകൾക്ക് 

ഫ്ലോറിഡ: സ്വത്തുക്കള്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും എഴുതി വയ്ക്കുന്നത് പ്രായമായവരുടെ മുന്‍തരുതലുകളിലൊന്നാണ്. പല കാരണങ്ങളാല്‍ മക്കള്‍ക്ക് പകരം മറ്റു പലര്‍ക്കും സ്വത്ത് എഴുതി നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ പോരാട്ടം വരെ നടക്കുന്ന കാഴ്ചകളും ഇന്ന് പതിവാണ്. എന്നാല്‍ നാന്‍സി സോയര്‍ എന്ന വനിതയുടെ വില്‍പത്രം അനുസരിച്ച് ആരോട് കേസ് പറയുമെന്ന ആശങ്കയാണ് ബന്ധുക്കള്‍ക്കുള്ളത്. കാരണം തന്‍റെ ഏഴ് പൂച്ചകള്‍ക്കാണ് ഇവര്‍ 20 കോടിയിലധികം മൂല്യം വരുന്ന സ്വത്തും ആഡംബര ബംഗ്ലാവും ഇവര്‍ എഴുതി വച്ചിരിക്കുന്നത്. പേഴ്സ്യന്‍ പൂച്ചകളായ ക്ലിയോപാട്ര, ഗോള്‍ഡ് ഫിംഗര്‍, ലിയോ, മിഡ്നൈറ്റ്, നെപ്പോളിയന്‍,…

Read More

വന്ദേഭാരത്തിന്റെ ശുചിമുറിയിൽ യുവാവ് വാതിൽ അടച്ച് ഇരുന്നു; റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം 

പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയിൽ വാതിൽ അടച്ച് യുവാവ് ഇരുന്ന സംഭവത്തിൽ റെയിൽവേയ്ക്ക് ഏകദേശം ഒരു ലക്ഷം രൂപ നഷ്ടമായി. രണ്ട് മെറ്റൽ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപ വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവൻസ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കുന്നത്. യുവാവിന്റെ പരാക്രമം കാരണം ട്രെയിൻ 20 മിനിറ്റ് വൈകിയെന്നും റെയിൽവെ അറിയിച്ചു.  ഉപ്പള സ്വദേശി ശരൺ ആണ് ഇന്നലെ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറിയത്. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് വിവരങ്ങൾ…

Read More