ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് നടൻ അജു വര്‍ഗ്ഗീസ്

നടൻ ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് നടൻ അജു വര്‍ഗ്ഗീസ്. ‘ടി.എസ് രാജു മരിച്ചു’ എന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് ഷെയര്‍ ചെയ്തത് വലിയ തെറ്റാണെന്ന് അജു വര്‍ഗ്ഗീസ് ടി.എസ്.രാജുവിനോട് പറഞ്ഞു.

‘ദി ഷൊ മസ്റ്റ് ഗൊ ഓണ്‍’ എന്ന ടി.എസ്.രാജുവിന്റെ സിനമാ ഡയലോഗ് മനസില്‍ തങ്ങി നിറഞ്ഞിരുന്നു.

അത് പറഞ്ഞ നടൻ മരിച്ചെന്ന് അറിഞ്ഞപ്പോള്‍ ഉള്ളില്‍ തട്ടിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തു പോയതെന്നും അജു പറഞ്ഞു.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

അതേസമയം അജുവിനോട് പിണക്കമില്ലെന്നും തന്നോട് ക്ഷമ ചോദിക്കണ്ടെന്നും ടി.എസ് രാജു അജുവിനെ ആശ്വസിപ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ താൻ അന്തരിച്ചു എന്ന വ്യാജവാര്‍ത്ത പരന്നതിനു പിറകെ പ്രതികരണവുമായി സിനിമാ താരം ടി എസ് രാജു രംഗത്തെത്തിയിരുന്നു.

ഞാൻ അന്തരിച്ചിട്ടില്ല, പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്നായിരുന്നു ടി എസ് രാജു പ്രതികരണം.

സോഷ്യല്‍ മീഡിയയിലെ പ്രചരണം കണ്ട് പലരും ഇന്ന് അദ്ദേഹത്തെ നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

വ്യാജ പ്രചരണത്തിലുള്ള ബുദ്ധിമുട്ട് അറിയിച്ച അദ്ദേഹം പുലര്‍ച്ചെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണെന്നും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
[masterslider id="10"]

Related posts