പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ബെംഗളൂരുവിൽ നടക്കും 

ന്യൂഡല്‍ഹി: പാട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തയോഗത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ യോഗം ജൂലൈ 13നും 14നും ബെംഗളൂരുവില്‍ നടക്കുമെന്ന് എന്‍ സി പി പ്രസിഡന്റ് ശരദ് പവാര്‍ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരായ പ്രതിപക്ഷ പാര്‍ടികളുടെ ഐക്യനീക്കത്തിന്റെ ഭാഗമായുള്ള ആദ്യ സംയുക്ത യോഗം കഴിഞ്ഞ വെള്ളിയാഴ്ച പട്നയില്‍ നടന്നിരുന്നു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിന്റെ തുടര്‍ച്ചയാണ് ബെംഗളുരുവില്‍ നടക്കുന്നത്.

  ബെംഗളൂരുവിൽ പിജി കണ്ടെത്താൻ ഇനി അലയേണ്ട; ലളിതവഴികളുമായി മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു

പട്ന യോഗത്തില്‍ 15 പ്രതിപക്ഷ പാര്‍ടികളാണു പങ്കെടുത്തത്. ബെംഗളൂരുവിലെ യോഗത്തില്‍ കൂടുതല്‍ പാര്‍ടികള്‍ എത്തിച്ചേരുമെന്നാണ് സൂചന.

ബി ജെ പിക്കെതിരായി ദേശീയതലത്തില്‍ യോജിച്ചുനീങ്ങാന്‍ പട്‌നയില്‍ പ്രതിപക്ഷ പാര്‍ടികള്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു.

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കണമെന്ന സി പി എം നിര്‍ദേശവും ബെംഗളൂരു യോഗത്തില്‍ ചര്‍ച്ച ചെയ്യും.

അടുത്ത യോഗം ഹിമാചലിലെ ഷിംലയില്‍ ജൂലൈ രണ്ടാംവാരം ചേരാനായിരുന്നു ധാരണയെങ്കിലും ബി ജെപിക്ക് വലിയ തിരിച്ചടി നേരിട്ട കര്‍ണാടകയില്‍ തന്നെ അടുത്ത യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us