ഉഡുപ്പിയിൽ കാന്താര’യിലെ താരങ്ങള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് പേർക്ക് പരിക്ക്

ബംഗളൂരു: കന്നഡ ആക്ഷൻ ത്രില്ലർ ‘കാന്താര’യിലെ താരങ്ങള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറുപേർക്ക് പരിക്ക്.

ചിത്രത്തിന്റ പ്രീക്വലിന്റെ ഷൂട്ടിങ്ങിനിടയിലാണു സംഭവം.കർണാടകയിലെ ഉഡുപ്പിക്കടുത്തുള്ള ജഡ്കലിലാണ് അപകടമുണ്ടായത്.

ജൂനിയർ ആർടിസ്റ്റുകള്‍ക്കാണു പരിക്കേറ്റതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

മുടൂരില്‍ ചിത്രീകരണം പൂർത്തിയാക്കി ജൂനിയർ ആർടിസ്റ്റുകളുമായി കൊല്ലൂരിലേക്കു മടങ്ങുംവഴി ബസ് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.

പരിക്കേറ്റവരെ ഉടൻ തന്നെ ജഡ്കലിലും കുന്ദാപൂരിലുമുള്ള ആശുപത്രികളിലെത്തിച്ചു.20 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

അപകടത്തെ തുടർന്ന് ഷൂട്ടിങ് താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2022ല്‍ പുറത്തിറങ്ങിയ റിഷബ് ഷെട്ടി ചിത്രം തിയറ്ററില്‍ വൻ തരംഗമാണു സൃഷ്ടിച്ചത്. 16 കോടി ബജറ്റില്‍ നിർമാണച്ചെലവ് വന്ന ചിത്രം 400 കോടിയാണ് ബോക്‌സ് ഓഫീസില്‍നിന്നു വാരിയത്.

കാന്താരയിലെ പ്രകടനത്തിന് ഷെട്ടിക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു.’കാന്താര: ചാപ്റ്റർ 1′ എന്ന പേരിലാണ് റിഷബ് ഷെട്ടിയുടെ സംവിധാനത്തില്‍ തന്നെ ചിത്രത്തിന്റെ പ്രീക്വല്‍ ഒരുങ്ങുന്നത്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

അഞ്ച് ഭാഷകളിലായി 2025 ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുമെന്നാണു വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts