അഴിമതിക്കേസിൽ യുവതി ജീവനൊടുക്കിയ സംഭവം;  വനിതാ ഡിവൈ.എസ്.പി.യുടെപേരിൽ കേസെടുത്തു

ബെംഗളൂരു : കർണാടകത്തിലെ ഭോവി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കേസന്വേഷിക്കുന്ന പോലീസിന്റെ സി.ഐ.ഡി. വിഭാഗത്തിലെ വനിതാ ഡിവൈ.എസ്.പി.യുടെപേരിൽ കേസ്.

ഡിവൈ.എസ്.പി. കനകലക്ഷ്മിയുടെ പേരിലാണ് ബനശങ്കരി പോലീസ് കേസെടുത്തത്. കേസ് സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞദിവസം ആത്മഹത്യചെയ്തനിലയിൽക്കണ്ട അഴിമതിക്കേസിലെ പ്രതികളിലൊരാളായ എസ്. ജീവ (35) എഴുതിയതെന്നു കരുതുന്ന 11 പേജുള്ള ആത്മഹത്യക്കുറിപ്പിൽ കനകലക്ഷ്മിക്കെതിരേ പരാമർശം വന്നതിനെത്തുടർന്നാണ് നടപടി.

ചോദ്യംചെയ്യുന്നതിനിടെ കനകലക്ഷ്മി മാനസികമായി പീഡിപ്പിച്ചെന്ന് കുറിപ്പിലുണ്ടായിരുന്നു. തന്നെ അപമാനിച്ചെന്നും ശരീരത്തിൽ സയനൈഡ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടോയെന്ന് ചോദിച്ച് തന്റെ വസ്ത്രമഴിച്ചെന്നും കുറിപ്പിലുണ്ട്.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. താൻ നിരപരാധിയാണെന്നതിന്റെ തെളിവിനായി ഹാജരാക്കിയ രേഖകൾ അംഗീകരിച്ചില്ല. കനകലക്ഷ്മിയാണ് ജീവനൊടുക്കുന്നതിന് കാരണമെന്നും യുവതി എഴുതിയിട്ടുണ്ട്.

നവംബർ 14-നാണ് ജീവയെ പോലീസ് ചോദ്യംചെയ്തത്. ജീവയുടെ സഹോദരി നൽകിയ പരാതിയിലാണ് കേസെടുത്തത്.

2021-ലാണ് ഭോവി വികസന കോർപ്പറേഷനിലെ അഴിമതി പുറത്തുവന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ജീവയെ ബെംഗളൂരുവിലെ പദ്മനാഭനഗറിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

ഭോവി സമുദായാംഗങ്ങൾക്ക് വായ്പനൽകാനായി കോർപ്പറേഷൻ നീക്കിവെച്ച പണം ദുരുപയോഗം ചെയ്തെന്നായിരുന്നു പ്രതികൾക്കെതിരേയുള്ള ആരോപണം.

കോർപ്പറേഷനിലേക്ക് സാധനങ്ങൾ നൽകുന്ന ബിസിനസുകാരിയായിരുന്നു ജീവ. ഹൈക്കോടതി നിർദേശപ്രകാരമാണ് ജീവയെ ചോദ്യംചെയ്തത്.

വീഡിയോ കോൺഫറൻസ് വഴി ചോദ്യംചെയ്യാനാണ് കോടതി നിർദേശിച്ചതെങ്കിലും ഡിവൈ.എസ്.പി. ഇവരെ നേരിട്ടുവിളിച്ച് ചോദ്യംചെയ്യുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts