പാരീസ്: അഭിനയരംഗത്തേക്ക് ചുവടുവെച്ച് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി.
അർജന്റീനയിലെ പ്രശസ്ത ടെലിവിഷൻ സീരിസായ ‘ലോസ് പ്രൊട്ടക്ടേഴ്‌സ്’ ആണ് (ദ പ്രൊട്ടക്ടേഴ്‌സ്) മെസ്സി അഭിനയിക്കുന്നത്.
സീരിസിൽ ഏകദേശം അഞ്ച് മിനിറ്റോളം വരുന്ന അതിഥിവേഷമാണ് മെസ്സിക്ക്.
പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മെസ്സി ഒരു വെബ് സീരീസിന്റെ ഭാഗമാകുന്നത്.
ഫുട്ബോൾ ഏജൻസികളുടെ കഥ പറയുന്ന സീരിസിൽ മെസ്സിയായിട്ട് തന്നെയാണ് താരം എത്തുന്നത്.
മൂന്ന് ഫുട്ബോൾ ഏജൻസികൾ താരത്തെ സമീപിക്കുകയും അവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു സീരിസിൽ മെസ്സിയുടെ ഭാഗം.
പ്രശസ്ത അർജന്റൈൻ അഭിനേതാക്കളായ ഗുസ്താവോ ബെർമൂഡസ്, ആന്ദ്രേസ് പരാ, അഡ്രിയാൻ സുവാർ ലോസ് പ്രൊട്ടക്ടോറസിലെ പ്രധാന കഥാപാത്രങ്ങൾ.
മെസ്സി അഭിനയിച്ചതോടെ സീരിയസും ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. സ്റ്റാർ പ്ലസിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരീസിന്റെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡിലാണ് മെസ്സി പ്രത്യക്ഷപ്പെടുന്നത്. ബ്യൂണസ് ഐറിസിലും പാരീസിലുമായാണ് സീരിയസ് ചിത്രീകരിച്ചിരിക്കുന്നത്.
ഇതിനിടെ ഫ്രെഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ട മെസ്സി മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയുമായി കരാർ ഒപ്പിട്ടിരുന്നു.
ഏഴിനാണ് മെസ്സി സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിൽ ചേക്കേറിയത്. 1230 കോടി രൂപയുടെ വേതനത്തിൽ രണ്ട് വർഷത്തെ കരാറിലാണ് താരം എത്തുന്നത്.
ഇന്റർ മിയാമി ജേഴ്സിയിൽ മെസ്സി കളത്തിലിറങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
ജൂലൈ 16ന് ഇന്റർ മിയാമിയിൽ മെസ്സി തന്റെ അരങ്ങേറ്റ മത്സരം കളിക്കുമെന്നുള്ള റിപ്പോർട്ടുകൾ ഇതിനിടെ പുറത്തുവന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.