മധ്യവയസ്കന്റെ മൃതദേഹം ഗോവയിൽ, ഭാര്യയുടെയും മകന്റെയും കർണാടകയിൽ 

ബെംഗളൂരു: ഗോവയിൽ വനപ്രദേശത്തു നിന്ന് മധ്യവയസ്കന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങൾ കർണാടകയിലെ ബീച്ച് പരിസരത്തുനിന്ന് കണ്ടെത്തി.

സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

ഗോവയിലെ ചിക്കാലിം സ്വദേശിയും ലേബർ കോൺട്രാക്ടറുമായ ശ്യാം പാട്ടീലി (50)ന്റെ മൃതദേഹം വ്യാഴാഴ്ചയാണ് സൗത്ത് ഗോവയിലെ കെപെമിൽ വനപ്രദേശത്ത് മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

വ്യാഴാഴ്ച തന്നെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതി (37)യുടെയും 12 വയസുകാരൻ മകന്റെയും മൃതദേഹങ്ങൾ കർണാടകയിലെ കർണാടകയിലെ ദേവ്ബാഗ് ബീച്ചിൽ നിന്ന് കണ്ടെടുത്തത്.

ശ്യാമിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും പണം വാങ്ങിയിരുന്നതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts