വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം സ്വദേശിയായ എ ആര്‍ സൂര്യനാരായണനാണ് (26) മരിച്ചത്.

മണിപ്പാല്‍ കസ്‌തൂര്‍ബ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്നു സൂര്യനാരായണൻ.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി​യാ​യ സം​ഗീ​ത്, ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വദേശി ദിവിത് സിങ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 12.30ഓടെ കസ്‌തൂര്‍ബ മെഡിക്കല്‍ കോളജിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്.

സൂര്യ നാരായണൻ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞാണ് അപകടം.

ബാങ്ക് ഓഫ് മഹാരാഷട്രയുടെ മാനേജിങ് ഡയറക്‌ടറും സി ഇ ഒയുമായ കോട്ടയം ആര്‍പ്പൂക്കര ഏറത്ത് (അദ്വൈതം) വീട്ടില്‍ എ എസ് രാജീവിന്‍റെ മകനാണ് മരിച്ച സൂര്യനാരായണൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts