എമ്പുരാൻ ചിത്രീകരണം ഓഗസ്റ്റിൽ

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് കഴിഞ്ഞുവെന്നും ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആറ് മാസമായി സംവിധായകൻ പൃഥ്വിരാജും സംഘവും ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഉത്തരേന്ത്യയിലാണ് ടീം ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. മുരളി ഗോപിയാണ് എമ്പുരാനും തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ.

Read More

യാത്രക്കാരന് ബസിൽ നിന്നും ഒരു രൂപ ബാലൻസ് നൽകിയില്ല, പിഴ 3000 രൂപ

ബെംഗളൂരു: ബസിൽ യാത്ര ചെയ്ത യാത്രക്കാരന് ടിക്കറ്റ് നിരക്കിന്റെ ബാക്കി ഒരു രൂപ നല്‍കാത്തതിന് ഉപഭോക്തൃ കമ്മിഷന്‍ 3000 രൂപ പിഴ ചുമത്തി . ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ആണ് ഉപഭോക്തൃ കമ്മിഷന്‍ പിഴയിട്ടത്. പിഴത്തുക മുഴുവനും യാത്രക്കാരന് നഷ്ടപരിഹാരമായി നല്‍കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. 2019 സെപ്റ്റംബര്‍ 11 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അഭിഭാഷകനായ രമേശ് നായ്ക് എന്നയാളായിരുന്നു കേസിലെ പരാതിക്കാരന്‍. ബെംഗളൂരുവിലെ മജെസ്റ്റിക്കില്‍ നിന്ന് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ വോള്‍വോ ബസില്‍ യാത്ര ചെയ്യുകയായിരുന്നു…

Read More

മുൻ ബിജെപി എംഎൽഎ അടക്കം നേതാക്കൾ കോൺഗ്രസിലേക്ക്

ബെംഗളൂരു: ബിജെപി മുൻ എംഎൽഎ  അടക്കം രണ്ട് വൊക്കലിഗ , ലിംഗായത്ത് നേതാക്കൾ കോൺഗ്രസിലേക്ക്. തുമകുരു മേഖലയിലെ മുൻ ജെഡിഎസ് എംഎൽഎ യും നേരത്തെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് അംഗത്വം സ്വീകരിച്ചിരുന്നു . ലിംഗായത്ത് നേതാവായ കിരൺ കുമാർ, വൊക്കലിഗ നേതാവും ചലച്ചിത്ര നിർമ്മാതാവുമായ സന്ദേശ് നാഗരാജ്, ജെഡിഎസ് മുൻ എംഎൽഎ എച്ച്‌ നിംഗപ്പ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ബിജെപിയുടെ അഴിമതിയിൽ മനംമടുത്താണ് ഇവർ പാർട്ടി വിട്ടതെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. വർഗീയ ധ്രുവീകരണത്തിലും അഴിമതിയിലും മനം മടുത്താണ് മൂവരും സ്വന്തം പാർട്ടി…

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പോലീസുകാരനെതിരെ പരാതി

ബെംഗളൂരു: കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് കര്‍ണാടക ബെളഗാവിയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി. ബെളഗാവി പോലീസ് കമ്മിഷണര്‍ ഓഫീസിലെ വയര്‍ലെസ് വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ ലാല്‍സാബ് അല്ലിസാബ് നദാഫിനെതിരെയാണ് കോളേജ് വിദ്യാര്‍ഥിനി ബെളഗാവി വനിതാ പോലീസില്‍ പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് പെൺകുട്ടിയുടെ പരാതി. വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ടുനല്‍കിയശേഷം ബെളഗാവിയിലെ ഗസ്റ്റ്ഹൗസുകളിലും ലോഡ്ജുകളിലുമെത്തിച്ച്‌ പീഡിപ്പിച്ചതായും പെൺകുട്ടി നൽകിയ പരാതിയില്‍ പറയുന്നു. അടുത്തിടെ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇക്കാര്യം…

Read More

തമിഴ് സിനിമാതാരം മയിൽസാമി അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര താരം മയില്‍സാമി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം. കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ പ്രിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് തമിഴ് സിനിമാലോകവും ആരാധകരും. കെ ഭാഗ്യരാജിന്‍റെ സംവിധാനത്തില്‍ 1984 ല്‍ പുറത്തെത്തിയ ധവനി കനവുകള്‍ എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമിയുടെ സിനിമാ അരങ്ങേറ്റം. ആ ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ മാത്രമായിരുന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത്…

Read More

ജെപി നദ്ദ 3 ദിവസത്തെ സന്ദർശനത്തിനായി കർണാടകയിലേക്ക്

ബെംഗളൂരു: ത്രിദിന സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ കര്‍ണാടകയിലെത്തും. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചേരുന്ന ഉന്നതതലയോഗത്തിലും നദ്ദ പങ്കെടുക്കും. ഫെബ്രുവരി 19-മുതല്‍ 21 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ വിവിധ പൊതുപരിപാടികളിലും അദ്ദേഹം പങ്കുചേരും. ഉടുപ്പിയിലും ബെല്ലൂരിലും നടക്കുന്ന പൊതുപരിപാടികളിലും ചിക്കബെംഗളൂരുവില്‍ നടക്കുന്ന ബൈക്ക് റാലിയിലും നദ്ദ പങ്കെടുക്കും. ആദിശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളില്‍ ആദ്യത്തേമഠമായ ശൃംഗേരിയിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ഹാസനില്‍ നടക്കുന്ന തൊഴിലാളി സമ്മേളനത്തിലും നദ്ദ പങ്കെടുക്കും .

Read More

മൃതദേഹം റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച 2 പേരെ പോലീസ് പിടികൂടി 

ബെംഗളൂരു: യുവാവിന്റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേരെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. കർണാടകയിലെ ഉഡുപ്പിയിൽ ആണ് സംഭവം. ഹനുമന്തയ്യ എന്ന ഉത്തര കന്നഡ സ്വദേശിയാണ് മരിച്ചത്. ഉഡുപ്പി മാർക്കറ്റിൽ പച്ചക്കറിക്കായി എത്തിയതായിരുന്നു ഹനുമന്തയ്യയും രണ്ട് സുഹൃത്തുക്കളും. വണ്ടിയിൽ കിടന്നുറങ്ങിയ ഹനുമന്തയ്യ രാവിലെ എഴുന്നേറ്റില്ല, മരിച്ച നിലയിലായിരുന്നു എന്നാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പോലീസ് ഈ മൊഴി മുഖവിലയ്‌ക്കെടുത്തിട്ടില്ല. സംഭവം കൊലപാതകമാണോ…

Read More

എം.എൽ.എ യെ കൊല്ലാൻ ഗൂഢാലോചന 17 കാരൻ പിടിയിൽ 

ബെംഗളൂരു: ബൊമ്മനഹള്ളിയിലെ ബിജെപി സതീഷ്‌ഡിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 17 വയസുകാരനെയും മറ്റ് രണ്ട് പേരെയും ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. റെഡ്ഡിയെ കൊലപ്പെടുത്താൻ രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതായി അറിഞ്ഞതിനെ തുടർന്ന് പിന്നീട് സഹായി ഹരീഷ് ബാബു നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. കസ്റ്റഡിയിൽ എടുത്തവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Read More

മണിപ്പാൽ ക്ഷേത്രത്തിൽ കൗ ഹഗ് ഡേ ആചാരിച്ചു

ബെംഗളൂരു: പ്രണയദിനത്തില്‍ പശു ആലിംഗന നിര്‍ദേശം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചെങ്കിലും മണിപ്പാലില്‍ അത് നടപ്പാക്കി. മണിപ്പാല്‍ ശിവപാഡി ശ്രീ ഉമ മഹേശ്വരി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പ്രായക്കാര്‍ പങ്കെടുത്തു. ഗോ പൂജക്ക് ക്ഷേത്രം അധികാരി പ്രകാശ് കുക്കെഹള്ളി നേതൃത്വം നല്‍കി. അടുത്ത വര്‍ഷം മുതല്‍ ഇത് രാജ്യമാകെ ഔദ്യോഗികമായി ആചരിക്കപ്പെടുമെന്നും പാശ്ചാത്യ സംസ്‌കാരമായ പ്രണയദിനം ആഘോഷിക്കുന്നതില്‍ നിന്ന് യുവതീ യുവാക്കളെ തടയണമെന്നും അദ്ദേഹം പറഞ്ഞു. ഉഡുപി എംഎല്‍എ രഘുപതി ഭട്ടിന്റെ മാതാവ് സരസ്വതി ബരിതായ ചടങ്ങില്‍ പങ്കെടുത്തു.

Read More

പ്രവീൺ നെട്ടാരു വധക്കേസ് പ്രതി തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു 

ബെംഗളൂരു: കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്ന് മത്സരിക്കാനാണ് നീക്കം. കേരള അതിർത്തിയ്ക്ക് അടുത്തുള്ള ജില്ലയാണ് ദക്ഷിണ കന്നഡയിലെ പുത്തൂർ. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയായ ഷാഫി ബെള്ളാരെ ഇപ്പോൾ ജയിലിലാണ്. വരുന്ന കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിലാകും ഷാഫി ബെള്ളാരെ മത്സരിപ്പിക്കുക എന്നാണ് റിപ്പോർട്ട്‌ . സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. പ്രവീൺ നെട്ടാരുവിന്റെ വീട് കൊലയാളി…

Read More
Click Here to Follow Us