തമിഴ് സിനിമാതാരം മയിൽസാമി അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര താരം മയില്‍സാമി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം.

കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ പ്രിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് തമിഴ് സിനിമാലോകവും ആരാധകരും.

കെ ഭാഗ്യരാജിന്‍റെ സംവിധാനത്തില്‍ 1984 ല്‍ പുറത്തെത്തിയ ധവനി കനവുകള്‍ എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമിയുടെ സിനിമാ അരങ്ങേറ്റം. ആ ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ മാത്രമായിരുന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

  ഡ്രോയർ തുറന്ന കുട്ടികൾ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച; സ്വർണ്ണ മോതിരമിട്ട് മൂർഖൻ പാമ്പ്!

ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങിയവയാണ് അഭിനയിച്ചവയില്‍ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഘോഷം മാറ്റിവെച്ച് ജനങ്ങളിലേക്ക്; ഡി.കെ. ശിവകുമാറിലെ 'പൊതുപ്രവർത്തകനെ' പ്രശംസിച്ച് തേജസ്വി സൂര്യയുടെ കുറിപ്പ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us