പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണ ഭീഷണി

തിരുവനന്തപുരം : കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് നടുമുറ്റത്തിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇന്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൗരവത്തോടെ പോലീസും രഹസ്യ അന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

Read More

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ യുമായി പത്തനംതിട്ടയിൽ, യുവാവ് പിടിയിൽ

പത്തനംതിട്ട:ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയില്‍ നിന്നും പോലീസിന്റെ പിടിയിലായി. മൈലപ്ര സ്വദേശി മിഥുന്‍ രാജീവാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഡാന്‍സാഫ് ടീമിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് മിഥുന്‍ രാജീവ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി മിഥുന്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനടക്കം പോലീസ് നിരന്തരം നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതി ബംഗളൂരുവിലേക്ക് പോയന്ന വിവരം ലഭിച്ചത് മുതല്‍ ഇയാള്‍ക്കായി പോലീസ് വല വിരിച്ച്‌ കാത്തിരിക്കുകയായിരുന്നു.…

Read More

ഇരിങ്ങാലക്കുട – ബെംഗളുരു കെഎസ്ആർടിസി ബസ് സർവീസ് ബുക്കിങ് ആരംഭിച്ചു 

തിരുവനന്തപുരം :ഇരിങ്ങാലക്കുട -ബെംഗളുരു കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഡീലക്സ് അന്തര്‍ സംസ്ഥാന സര്‍വിസിന് ബുക്കിങ് ആരംഭിച്ചതായി മന്ത്രി ഡോ ആര്‍. ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുടയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള സര്‍വിസ് 17ന് യാത്ര തുടങ്ങും. ദിവസവും വൈകീട്ട് 6.15ന് ഇരിങ്ങാലക്കുടയില്‍ നിന്ന് പുറപ്പെടുന്ന ബസ് തൃശൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, താമരശ്ശേരി, കല്‍പറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂരു വഴി പുലര്‍ച്ച 6.15ന് ബംഗളൂരുവില്‍ എത്തും. തിരികെ ബംഗളൂരുവില്‍ നിന്ന് രാത്രി 11ന് പുറപ്പെടുന്ന ബസ് മൈസൂരു, ഗുണ്ടല്‍പേട്ട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തൃശൂര്‍ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും. മന്ത്രിതലത്തില്‍ നടത്തിയ…

Read More

ട്രെയിനിലെ തീവെയ്പ്, പ്രതി കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എടിഎസ്, ഉടൻ കേരളത്തിൽ എത്തിക്കും

കോഴിക്കോട്: എലത്തൂരില്‍ ട്രെയിന് തീവെച്ചത് താനാണെന്ന് പിടിയിലായ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോട് സമ്മതിച്ചു. ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മഹാരാഷ്ട്ര എടിഎസ് ഡിഐജി മഹേഷ് പാട്ടീലാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നും ട്രെയിനിലെ തീവെപ്പു കേസിലെ പ്രതി രത്‌നഗിരിയിലേക്ക് എത്തിയതായി വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ലോക്കല്‍ പൊലീസ്, ക്രൈംബ്രാഞ്ച്, എടിഎസ് തുടങ്ങിയവ സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇതിനിടെ രത്‌നഗിരിയിലെ സിവില്‍ ആശുപത്രിയിലെത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തിയപ്പോഴേക്കും പ്രതി ആശുപത്രിയില്‍ നിന്നും…

Read More

ട്രെയിനിലെ തീവയ്പ്പ്, അക്രമിയുടെ രേഖചിത്രം പോലീസ് പുറത്തു വിട്ടു

കോഴിക്കോട് : ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ അക്രമിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. സംഭവത്തിൻ്റെ ദൃക്‌സാക്ഷികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ തെളിവാണ് പോലീസ് രേഖാചിത്രം പുറത്തുവിട്ടത്. ഇയാൾക്കായി വ്യാപക തെരച്ചിലിലാണ് പോലീസ് സംഘങ്ങൾ. സംഭവത്തിൽ ഫോറൻസിക് പരിശോധനകളടക്കം പൂർത്തിയായെന്നും പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽ കാന്ത് അറിയിച്ചു. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നും ഡിജിപി അറിയിച്ചു. പിഞ്ച് കുഞ്ഞ് അടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ – കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ ഉണ്ടായ ആക്രമണത്തിൽ…

Read More

മദ്യത്തിന് വൻ വില വർധന, ബജറ്റിൽ പ്രഖ്യാപിച്ചതിലധികം വില കൂട്ടാൻ ബെവ്കൊ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാള്‍ 10 രൂപ കൂടി വര്‍ദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 20 രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. 20 ന് പകരം 30 രൂപ കൂടുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്ക്കോ അറിയിച്ചു. അതേസമയം ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയ്ക്ക് പകരം 50 രൂപ വര്‍ദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റില്‍ സെസ് ചുമത്തിയത്.

Read More

കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംത്തിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കേരള തീരത്ത് ഇന്ന് രാതി 11.30 വരെ ഒരു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന സൂചന ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന…

Read More

ഈസ്റ്റർ, കേരളത്തിലേക്ക് കൂടുതൽ ബസുകൾ

ബെംഗളൂരു: ഈസ്റ്റർ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് കേരള ആർടിസി കർണാടക ആർടിസി സ്പെഷൽ സർവിസുകൾ നടത്തുന്നു. കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് കൂടുതലൽ സർവീസുകൾ. ഇതിനുവേണ്ടി ബുക്കിങ് തുടങ്ങി. കൂടുതൽ തിരക്കുള്ള ഏപ്രിൽ അഞ്ച്, ആറ് തീയതികളിലാണ് ഈ സർവിസുകൾ. ഈ ദിവസങ്ങളിലെ പതിവ് ബസുകളിലെ ടിക്കറ്റുകൾ നേരത്തെ തീർന്നിരുന്നു. തൊട്ടടുത്ത ആഴ്ച വിഷുകൂടി വരുന്നതോടെ കൂടുതൽ സ്പെഷൽ ബസുകൾ അനുവദിക്കും.

Read More

നടൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുന്നതായി റിപ്പോര്‍ട്ട്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തതോടെയാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.

Read More

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ഉള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Read More
Click Here to Follow Us