ട്രെയിനിലെ തീവയ്പ്പ്, അക്രമിയുടെ രേഖചിത്രം പോലീസ് പുറത്തു വിട്ടു

കോഴിക്കോട് : ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ അക്രമിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. സംഭവത്തിൻ്റെ ദൃക്‌സാക്ഷികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ തെളിവാണ് പോലീസ് രേഖാചിത്രം പുറത്തുവിട്ടത്. ഇയാൾക്കായി വ്യാപക തെരച്ചിലിലാണ് പോലീസ് സംഘങ്ങൾ.

സംഭവത്തിൽ ഫോറൻസിക് പരിശോധനകളടക്കം പൂർത്തിയായെന്നും പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽ കാന്ത് അറിയിച്ചു. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നും ഡിജിപി അറിയിച്ചു. പിഞ്ച് കുഞ്ഞ് അടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ – കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ ഉണ്ടായ ആക്രമണത്തിൽ നഷ്ടമായത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി അക്രമിയെ പിടികൂടാൻ പോലീസിന് നിർദ്ദേശം നൽകിയതായും പ്രത്യേക അന്വേഷകസംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്തു. വധശ്രമം, സ്ഫോടക വസ്‌തു നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ, തീവയ്‌പ്പ് തുടങ്ങി അഞ്ച് വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാദ് സംഭവം അന്വേഷിച്ചുവരികയാണ്. അക്രമി ഉത്തരേന്ത്യൻ സ്വദേശിയാണെന്ന സംശയം പോലീസിനുണ്ട്. മുൻപ് രാജ്യത്തുനടന്ന സമാനമായ സംഭവങ്ങൾ അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us