ബെംഗളൂരു: ജോലി ചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഏപ്രിൽ ഒന്നുമുതൽ പൊതുബസുകളിൽ സൗജന്യയാത്ര നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി കെഎസ്ആർടിസിയുടെ വോൾവോ ആക്‌സൽ സ്ലീപ്പർ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണെന്ന് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി മിനി സ്‌കൂൾ ബസുകൾ ഏർപ്പെടുത്തുകയും നിലവിലുള്ള ബസുകൾ ഉപയോഗിച്ച് കൂടുതൽ സർവീസ് ആരംഭിക്കുകയും ചെയ്യും. സ്‌കുളുകൾ സമയത്ത് ഒരോ താലൂക്കിലും കുറഞ്ഞത് അഞ്ച് ബസുകളെങ്കിലും സർവീസുകൾ നടത്തണം. ആവശ്യമെങ്കിൽ…
Read MoreTag: Karnataka Government
കർണാടകയെ ബിജെപി കടത്തിൽ മുക്കി, ആരോപണവുമായി യുടി ഖാദർ
ബെംഗളൂരു: കര്‍ണാടകയുടെ ചരിത്രത്തില്‍ ഇല്ലാത്ത ഭീമമായ കടക്കെണിയില്‍ ജനങ്ങളെ മുക്കി ബിജെപിയും സര്‍ക്കാരും ടിപ്പുസുല്‍ത്താന്‍, താലിബാന്‍, പാകിസ്താന്‍ ഗുണഭോക്താക്കളായി മാറുകയാണെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് മംഗളൂരു എംഎല്‍എ യുടി ഖാദര്‍ ആരോപിച്ചു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ടിപ്പുവും സവര്‍ക്കറും തമ്മിലാവും മത്സരം എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപിയുടെ പ്രസ്താവനയോട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1947 മുതല്‍ 2018 വരെ 2,42,000 കോടിയാണ് സംസ്ഥാനത്തിന്റെ കടം. എന്നാല്‍ 2018 മുതല്‍ 2023വരെ കടം 5,64,814 കോടിയായി. അഞ്ചുവര്‍ഷത്തിലുണ്ടായ കട…
Read Moreമണ്ണ് സംരക്ഷണം ; ധാരണ പത്രം ഒപ്പുവച്ച് കർണാടക സർക്കാർ
ബെംഗളൂരു: മണ്ണ് സംരക്ഷിക്കുന്നതിനുള്ള നയത്തിൽ സദ്ഗുരു കർണാടക സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. പാലസ് ഗ്രൗണ്ടിൽ രാവിലെ 11 മണിക്ക് നടക്കുന്ന ‘മെഗാ സേവ് സോയിൽ’ പരിപാടിയുടെ ഭാഗമായാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ധാരണാപത്രം ഒപ്പുവച്ചത്. ഇന്നത്തെ പരിപാടിയുടെ ഭാഗമായി, പുനരുജ്ജീവനത്തെയും മണ്ണിന്റെ പുനരുജ്ജീവനത്തെയും കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ‘സേവ് സോയിൽ റിവൈറ്റലൈസേഷൻ’ എന്ന കൈപ്പുസ്തകം സദ്ഗുരു സർക്കാരിന് കൈമാറി. ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവന്ന മണ്ണിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സദ്ഗുരു ആരംഭിച്ച ആഗോള പ്രസ്ഥാനമാണ് ‘സേവ് സോയിൽ’. ഞങ്ങൾ 74 രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പുവെക്കുകയും…
Read Moreശ്രീരംഗപട്ടണയിലെ മസ്ജിദ് തർക്കം: വലതുപക്ഷക്കാർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ
ബെംഗളൂരു: ക്രമസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തുള്ള മസ്ജിദ്-ഇ-അല ഒരു ഹനുമാൻ ക്ഷേത്രമാണെന്നും അവിടെ ആരാധന നടത്താൻ അനുവദിക്കണമെന്നുമുള്ള ‘നരേന്ദ്ര മോദി വിചാര് മഞ്ച്’ എന്ന സംഘടനയുടെ അവകാശവാദത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താൻ ക്ഷേത്രം തകർത്ത് പള്ളി പണിത മസ്ജിദ്-ഇ-അല ‘മൂടല ബാഗിലു ആഞ്ജനേയ സ്വാമി ക്ഷേത്രം’ ആണെന്ന് അവകാശപ്പെട്ട സംഘം അടുത്തിടെ മെയ് 13 നാണ് മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണറെ സമീപിച്ചത്.പള്ളിക്കകത്ത് ഹനുമാൻ…
Read Moreഅൽഖാഇദയുടെ വീഡിയോ, കർണാടക സർക്കാർ അന്വേഷണം ആരംഭിച്ചു
ബെംഗളൂരു: ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് ആഗോള ഭീകര സംഘടനയായ അല്‍ഖാഇദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരി പുറത്തുവിട്ട പുതിയ വിഡിയോ സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം വിലക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ കാവി ഷാള്‍ ധരിച്ച് ജയ് ശ്രീരാം വിളിച്ചെത്തിയ യുവാക്കളെ അല്ലാഹു അക്ബര്‍ വിളിച്ച് പ്രതിരോധിച്ച മുസ്ലിം പെണ്‍കുട്ടിയെ പിന്തുണച്ചുകൊണ്ടുള്ള വിഡിയോ ആണ് പുറത്തുവന്നത്. എവിടെ നിന്നാണ് വിഡിയോ വന്നതെന്നതിനെക്കുറിച്ചും അതിന് പിന്നിലുള്ളവരെക്കുറിച്ചും ആഭ്യന്തര വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര…
Read Moreആരോഗ്യ സെസ് ഇനത്തിൽ ബിബിഎംപി, സർക്കാരിന് 1000 കോടി കുടിശ്ശിക
ബെംഗളൂരു: ബിബിഎംപി സംസ്ഥാന സർക്കാരിന് ആരോഗ്യ സെസ് ഇനത്തിൽ 1000 കോടിയിലധികം രൂപ കുടിശികയുള്ളതായി റിപ്പോർട്ട്. വാർഷിക സെസ് പിരിവിന് ശേഷം ഈ പണം സർക്കാരിന് കൈമാറുമെന്ന് സിവിൽ ബോഡി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, 2014 മുതൽ 2019 വരെയുള്ള അഞ്ചു വർഷ കാലയളവിൽ ബിബിഎംപി അതിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. കൃത്യമായ കണക്കുകൾ പ്രകാരം 1087 കോടി രൂപയാണ് ബിബിഎംപി സർക്കാരിന് ആരോഗ്യ സെസ് ഇനത്തിൽ നൽകാൻ ഉള്ളത്.
Read Moreകൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം സർക്കാർ ഇന്ന് തീരുമാനിക്കും.
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുതിർന്ന മന്ത്രിമാരുമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സുപ്രധാന യോഗം വിളിച്ചിട്ടുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങളും കേന്ദ്രത്തിന്റെ മാർഗനിർദ്ദേശങ്ങളും സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതാക്കൾ പ്രകടിപ്പിച്ച അഭിപ്രായങ്ങളും ഇന്ന് പരിഗണിക്കും. എന്നാൽ സാങ്കേതിക ഉപദേശക സമിതിയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ വിവേകമുള്ളൊരു തീരുമാനം എടുക്കൂ എന്ന് ബസവരാജ് ബൊമ്മൈ അറിയിച്ചു.
Read Moreകോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പുതിയ സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ.
ബെംഗളൂരു: കൊവിഡ് പരിശോധനയ്ക്കായി തൊണ്ടയിലോ മൂക്കിലോ സ്രവങ്ങൾ നൽകിയ വ്യക്തികൾ സാമൂഹികമായി ബന്ധപ്പെടരുതെന്ന് സർക്കാർ സർക്കുലറിലൂടെ അറിയിച്ചു. ലാബ് ഫലങ്ങൾ അറിയിക്കുന്നത് വരെ, അത്തരം വ്യക്തികൾക്ക് വീട്ടിൽ കർശനമായ ഐസൊലേഷൻ ക്വാറന്റൈൻ നിർബന്ധമാണ്. വെളിയിൽ പോകുക, കൂട്ടുകൂടുക, ജോലിക്ക് പോകുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തരഹിതമായ പെരുമാറ്റം സമൂഹത്തിൽ അണുബാധ പടരാൻ ഇടയാക്കും, കോവിഡ് -19 ന്റെ വ്യാപനവും തടയുന്നതിനാണ് ഈ മുൻകരുതലുകൾ. മാനദണ്ഡങ്ങൾ ലംഘിച്ചാൽ തൽഫലമായി പകർച്ചവ്യാധി നിയമപ്രകാരം നിയമനടപടി സ്വീകരിക്കുന്നും സർക്കുലറിൽ പറയുന്നു.
Read Moreഡിജിറ്റൽ വിദ്യാഭ്യാസ ഫീസ് പ്രക്രിയ സ്വീകരിച്ച് സംസ്ഥാന ഗവൺമെൻറ്
ബെംഗളൂരു: സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് ഡിജിറ്റലായി വിദ്യാഭ്യാസ ഫീസ് അടയ്‌ക്കുന്ന പ്രക്രിയ ലഘൂകരിക്കുന്നതിലൂടെ പണരഹിതവും കോൺടാക്‌റ്റില്ലാത്തതുമായ പേയ്‌മെന്റ് സംവിധാനം സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കർണാടക. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), കർണാടക ഗവൺമെന്റിന്റെ ഇ-ഗവേണൻസ് ഡിപ്പാർട്ട്‌മെന്റ്, അതിന്റെ സ്‌കോളർഷിപ്പ് പ്രോഗ്രാമിന് കീഴിൽ വിദ്യാർത്ഥികൾക്ക് പണരഹിതവും കോൺടാക്‌റ്റില്ലാത്തതുമായ പേയ്‌മെന്റ് പരിഹാരമായ ഇ-റുപ്പി (e-RUPI) പ്രാപ്‌തമാക്കുന്നതിനും നടപ്പിലാക്കുന്നതിനും പങ്കാളികളായി. സർക്കാർ കോളേജിലേക്കോ ഇൻസ്റ്റിറ്റ്യൂട്ടിലേക്കോ ഡിജിറ്റലായി പണമടച്ച് യോഗ്യതയുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഫീസ് ചോർച്ചയില്ലാത്ത ഡെലിവറി ഉറപ്പാക്കാൻ…
Read Moreബിറ്റ്‌കോയിൻ അഴിമതിയിൽ സംസ്ഥാന സർക്കാരിൽ നിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ല.
ബെംഗളൂരു: ബിറ്റ്‌കോയിൻ അഴിമതിയിൽ തന്റെ സർക്കാരിലെ ആർക്കും പങ്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സർക്കാരിലെ ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് തെളിയിക്കാനാകുമെങ്കിൽ അന്വേഷണ ഏജൻസികൾക്ക് തെളിവുകൾ നൽകാൻ പ്രതിപക്ഷമായ കോൺഗ്രസിനെ അദ്ദേഹം വെല്ലുവിളിച്ചു. “ആരോപണങ്ങൾ ഉന്നയിക്കുന്നവർ അഴിമതി എന്തിനെക്കുറിച്ചാണെന്നും ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും തെളിവുകൾ നൽകട്ടെ. ഞങ്ങളുടെ സർക്കാർ ഏത് അന്വേഷണ ഏജൻസിയുടെയും അന്വേഷണത്തിന് തയ്യാറാണെന്നും സത്യം പുറത്തുവരുമെന്നും” അദ്ദേഹം പറഞ്ഞു.
Read More