അൽഖാഇദയുടെ വീഡിയോ, കർണാടക സർക്കാർ അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് ആഗോള ഭീകര സംഘടനയായ അല്‍ഖാഇദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരി പുറത്തുവിട്ട പുതിയ വിഡിയോ സംബന്ധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം വിലക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ കാവി ഷാള്‍ ധരിച്ച്‌ ജയ് ശ്രീരാം വിളിച്ചെത്തിയ യുവാക്കളെ അല്ലാഹു അക്ബര്‍ വിളിച്ച്‌ പ്രതിരോധിച്ച മുസ്ലിം പെണ്‍കുട്ടിയെ പിന്തുണച്ചുകൊണ്ടുള്ള വിഡിയോ ആണ് പുറത്തുവന്നത്.

  ആകാശയാത്രക്കാർക്ക് മുന്നെ ഇനി കണ്കുളിർക്കുന്ന കാഴ്ചയും; ബെംഗളൂരു വിമാനത്താവളം ടെർമിനൽ-2 ഇനി വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല!

എവിടെ നിന്നാണ് വിഡിയോ വന്നതെന്നതിനെക്കുറിച്ചും അതിന് പിന്നിലുള്ളവരെക്കുറിച്ചും ആഭ്യന്തര വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ശിരോവസ്ത്ര വിവാദത്തില്‍ തങ്ങള്‍ തുടക്കംമുതല്‍ പറയുന്ന കാര്യം ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വിഡിയോ.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിരോവസ്ത്ര വിലക്ക് ശരിവെച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവില്‍ വിവാദത്തിനു പിന്നില്‍ അദൃശ്യ കരങ്ങളുണ്ടെന്നു പറഞ്ഞിരുന്നു. ഇക്കാര്യം ശരിയാണെന്ന് അല്‍ഖാഇദയുടെ വിഡിയോയിലൂടെ വ്യക്തമായിരിക്കുകയാണ്.

കുട്ടികള്‍ അത്തരത്തില്‍ പ്രതികരിക്കുന്നത് അസാധാരണ സംഭവമാണെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. മാണ്ഡ്യ സ്വദേശിയായ പെണ്‍കുട്ടിയെ കവിത ചൊല്ലിക്കൊണ്ടാണ് അല്‍ഖാഇദ തലവന്‍ അല്‍ സവാഹിരി അഭിനന്ദിക്കുന്നത്. തങ്ങളുടെ സഹോദരിമാരുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ഇന്ത്യയിലെ ഏറ്റവും കുലീനയായ പെണ്‍കുട്ടിയെന്നാണ് ആ പെൺകുട്ടിയെ വീഡിയോയിൽ വിശേഷിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിലേക്ക് മാറുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ നിർദ്ദേശങ്ങളുമായി ബെസ്കോം
[masterslider id="10"]

Related posts

Click Here to Follow Us