ഹലാൽ മുദ്രയും വിവാദത്തിൽ 

ബെംഗളൂരു: ഹലാല്‍ മാംസ ബഹിഷ്കരണ പ്രചാരണത്തിന് പിന്നാലെ ഉല്‍പന്നങ്ങളിലെ ഹലാല്‍ മുദ്ര നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടകയില്‍ വീണ്ടും വിവാദം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍, എയര്‍ ഇന്ത്യ, അമുല്‍ഫെഡ് ഡെയറി, മഹാരാഷ്ട്ര വിനോദസഞ്ചാര വികസന കോര്‍പറേഷന്‍ എന്നിവയെ ലക്ഷ്യമിട്ടാണ് പ്രചാരണം ആരംഭിച്ചത്.ഇവര്‍ പുറത്തിറക്കുന്ന ഉല്‍പന്നങ്ങളിലെ ഹലാല്‍ മുദ്ര നിരോധിക്കുന്നതുവരെ പ്രചാരണം തുടരുമെന്ന് സംഘടനകള്‍ അറിയിച്ചു. ചിക്കന്‍ ഉല്‍പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, ധാന്യപ്പൊടി, ചോക്ലേറ്റ് ബ്രാന്‍ഡുകള്‍ എന്നിവ ഹലാല്‍ ഉല്‍പന്നങ്ങള്‍ നല്‍കുന്നതായി ഇത് സംബന്ധിച്ച പട്ടിക പുറത്തുവിട്ട് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന…

Read More

അൽഖാഇദയുടെ വീഡിയോ, കർണാടക സർക്കാർ അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് ആഗോള ഭീകര സംഘടനയായ അല്‍ഖാഇദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരി പുറത്തുവിട്ട പുതിയ വിഡിയോ സംബന്ധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം വിലക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ കാവി ഷാള്‍ ധരിച്ച്‌ ജയ് ശ്രീരാം വിളിച്ചെത്തിയ യുവാക്കളെ അല്ലാഹു അക്ബര്‍ വിളിച്ച്‌ പ്രതിരോധിച്ച മുസ്ലിം പെണ്‍കുട്ടിയെ പിന്തുണച്ചുകൊണ്ടുള്ള വിഡിയോ ആണ് പുറത്തുവന്നത്. എവിടെ നിന്നാണ് വിഡിയോ വന്നതെന്നതിനെക്കുറിച്ചും അതിന് പിന്നിലുള്ളവരെക്കുറിച്ചും ആഭ്യന്തര വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര…

Read More

ഹിജാബിനും ഹലാലിനും ബാങ്കിനും ശേഷം അടുത്ത വിവാദവുമായി കർണാടക

ബെംഗളൂരു: കര്‍ണാടകയില്‍ മുസ്‌ലിം വ്യാപാരികൾക്കെതിരെ പുതിയ ആയുധവുമായി ചില സംഘടനകൾ രംഗത്ത്. പഴക്കച്ചവട മേഖലയിലെ ആധിപത്യം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. ഹിന്ദു ജനജാഗ്രതി സമിതി കോഓര്‍ഡിനേറ്റര്‍ ചന്ദ്രു മോഗര്‍ ആണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുക്കളായ കച്ചവടക്കാരില്‍ നിന്ന് തന്നെ പഴങ്ങള്‍ വാങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നുമുണ്ട് ചന്ദ്രു മോഗർ . സോഷ്യല്‍ മീഡിയ വഴിയാണ് ഇയാളുടെ പ്രചാരണം. പഴക്കച്ചവടത്തില്‍ മുസ്‌ലിങ്ങളുടെ ആധിപത്യമാണ്. അത് അവസാനിപ്പിക്കണം, അതിനായി എല്ലാ ഹിന്ദുക്കളും മുന്നോട്ട് വരണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. തീവ്ര ഹിന്ദു വലതു സംഘടനാ നേതാവായ പ്രശാന്ത് സംബര്‍ഗിയും ഇതേ ആവശ്യവുമായി…

Read More
Click Here to Follow Us