ബെംഗളൂരു: കാളയോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിനേക്കാൾ കൂടുതൽ വേഗത്തിൽ 100 മീറ്റർ ഓടിയെത്തിയ ശ്രീനിവാസ ഗൗഡ താരപരിവേഷത്തിന്റെ അമ്പരപ്പിലാണ്.
ഒരു ദിവസംകൊണ്ട് രാജ്യം മുഴുവൻ തന്നെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ശ്രീനിവാസ സ്വപ്നംപോലും കണ്ടിരുന്നില്ല. ഇതിന് പിന്നാലെ പ്രതികരണവുമായി ശ്രീനിവാസ ഗൗഡ രംഗത്തെത്തി.
ആളുകൾ തന്നെ ബോൾട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാൽ ബോൾട്ട് ലോകചാമ്പ്യനാണെന്നും താൻ ചെളിയിൽ ഓടുന്നവനാണെന്നും ശ്രീനിവാസ പറയുന്നു.
ബോൾട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കിൽ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും ഇരുപത്തിയെട്ടുകാരൻ വ്യക്തമാക്കുന്നു. എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസയുടെ പ്രതികരണം.
Karnataka: Srinivasa Gowda from Mudbidri, Mangaluru ran 142.5 meters in 13.62 seconds at a buffalo race (Kambala) in a paddy field on Feb1 in Kadri. He says, “People are comparing me to Usain Bolt. He is a world champion, I am only running in a slushy paddy field”. pic.twitter.com/tjq03M5m0C
— ANI (@ANI) February 15, 2020
ദക്ഷിണ കന്നഡയിലെ ഉഡുപ്പിയിൽ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു മൂഡബദ്രിയിൽ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ റെക്കോഡ് പ്രകടനം.
കാളകളുമായി 142.5 മീറ്റർ ഓടാൻ ശ്രീനിവാസ ഗൗഡ എടുത്ത സമയം 13.62 സെക്കന്റാണ്. അതിൽ 100 മീറ്റർ പിന്നിട്ടത് വെറും 9.55 സെക്കന്റിലാണെന്നും സംഘാടകർ അവകാശപ്പെടുന്നു. ഇതിന് പിന്നാലെ ശ്രീനിവാസ ട്വിറ്ററിൽ താരമാകുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.