ബെംഗളൂരു : പുൽവാമ ചാവേർ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുകയും ഇതിന്റെ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന കേസിൽ 3 കശ്മീരി വിദ്യാർഥികൾ ഹുബ്ബള്ളിയിൽ അറസ്റ്റിൽ.
ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോകവേ, സംഘപരിവാർ സംഘടനാ പ്രവർത്തകരെത്ത മൂവരെയും പൊലീസിന്റെ മുന്നിലിട്ടു മർദിച്ചു.
ഹുബ്ബള്ളിയിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥികളായഅമീർ, ബാസിത്,താലിബ് എന്നിവരാണ്അറസ്റ്റിലായത്.
ഇവരെ സ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു.പുൽവാമ അനുസ്മരണ ദിനത്തിൽ “പാക്കിസ്ഥാൻസിന്ദാബാദ്’ മുദ്രാവാക്യം മുഴക്കുകയും മൊബൈലിൽ പകർത്തിമറ്റു വിദ്യാർഥികൾക്ക് അയച്ചു കൊടുക്കുകയും ചെയ്തെന്നാണ് പരാ
തി. ഹോസ്റ്റലിൽ ചിത്രീകരിച്ചതെന്നു കരുതുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലും വൈറലായതോടെ പൊലീസ്കേ സെടുക്കുകയായിരുന്നു.
കോളജിൽ നിന്നു കസ്റ്ററ്റഡിയിലെടുത്ത് മുഖം മറച്ചു കൊണ്ടുപോകവേയാണു ഹിന്ദു സംഘടനാ പ്രവർത്തകർ ഇവരെ വളഞ്ഞിട്ടു മർദിച്ചത്.
ഹുബ്ബള്ളി-ധാർവാഡ് പൊലീസ്ക മ്മിഷണർ ആർ.ദിലീപ് സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തു. കോളജിലെത്തിയ പൊലീസ് ജീവനക്കാരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. പിടിയിലായ വിദ്യാർഥികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ കോളജിൽ പ്രകടനം നടത്തി.
ദേശവിരുദ്ധമായ ഒരു പ്രവർത്തനവും വച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കു ഗുണകരമാകില്ലെന്നും മന്ത്രി ജഗദീഷ് ഷ
ട്ടർ പറഞ്ഞു.