എൻജിനീയർമാർക്ക് ബി ബി എം പിയുടെ പുതിയ സർക്കുലർ; പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി

ബെംഗളൂരു: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ നടപ്പാതകളിൽ വലിച്ചെറിയുന്ന പൈപ്പുകളും നിർമാണ സാമഗ്രികളും വൃത്തിയാക്കാനാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ലക്ഷ്യമിടുന്നത്. എല്ലാ സോണുകളിലെയും ചീഫ് എഞ്ചിനീയർമാർക്കും എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർക്കും നൽകിയ നിർദ്ദേശത്തിൽ, നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബി ബി എം പി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് മുന്നറിയിപ്പ് നൽകി. നിർമാണ സാമഗ്രികളും പൈപ്പുകളും വിവിധ സ്ഥലങ്ങളിൽ റോഡിലും ഫുട്പാത്തിലും കിടക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാൽ, പൈപ്പുകളും നിർമ്മാണ സാമഗ്രികളും വൃത്തിയാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. എല്ലാ…

Read More

കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പുതിയ സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ.

omicron COVD

ബെംഗളൂരു: കൊവിഡ് പരിശോധനയ്ക്കായി തൊണ്ടയിലോ മൂക്കിലോ സ്രവങ്ങൾ നൽകിയ വ്യക്തികൾ സാമൂഹികമായി ബന്ധപ്പെടരുതെന്ന് സർക്കാർ സർക്കുലറിലൂടെ അറിയിച്ചു. ലാബ് ഫലങ്ങൾ അറിയിക്കുന്നത് വരെ, അത്തരം വ്യക്തികൾക്ക് വീട്ടിൽ കർശനമായ ഐസൊലേഷൻ ക്വാറന്റൈൻ നിർബന്ധമാണ്‌. വെളിയിൽ പോകുക, കൂട്ടുകൂടുക, ജോലിക്ക് പോകുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തരഹിതമായ പെരുമാറ്റം സമൂഹത്തിൽ അണുബാധ പടരാൻ ഇടയാക്കും, കോവിഡ് -19 ന്റെ വ്യാപനവും തടയുന്നതിനാണ് ഈ മുൻകരുതലുകൾ. മാനദണ്ഡങ്ങൾ ലംഘിച്ചാൽ തൽഫലമായി പകർച്ചവ്യാധി നിയമപ്രകാരം നിയമനടപടി സ്വീകരിക്കുന്നും സർക്കുലറിൽ പറയുന്നു.    

Read More

തുടർച്ചയായി സ്കൂളിൽ വരാത്ത പെൺകുട്ടികളുടെ വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണം; നടപടി ശൈശവ വിവാഹം, ബാലവേല, മനുഷ്യ കടത്ത് എന്നിവയിൽ നിന്ന് രക്ഷിച്ച് വിദ്യാഭ്യാസംഉറപ്പ് വരുത്താൻ

ബെം​ഗളുരു: ഇനി മുതൽ ക്ലാസുകളിൽ തുടർച്ചയായി വരാത്ത പെൺകുട്ടികളുടെ വിവരങ്ങൾശിശുക്ഷേമ സമിതിയെ അറിയിക്കേണ്ടതായി വരും. ബാലവേല, മനുഷ്യ കടത്ത്, ശൈശവ വിവാഹം എന്നിവയിൽ നിന്നെല്ലാം കുട്ടികളെ രക്ഷിക്കാനാണ് പുതിയനടപടി. വി​ദ്യാഭ്യാസ വകുപ്പ് ഈ സർക്കുലർ എല്ലാ സ്കൂളുകൾക്കും നൽകി കഴിഞ്ഞു. അതിൻ പ്രകാരം തുടർച്ചയായി ക്ലാസിൽ വരാത്ത എല്ലാ പെൺകുട്ടികളുടെയും വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണം. സ്കൂളിൽ വരാത്ത പെൺകുട്ടികളുടെ കാര്യത്തിൽ 25% ശൈശവ വിവാഹവുമായി ബന്ധപ്പെട്ടാണ് എന്ന് പറയുമ്പോഴാണ് ഇത്തരമൊരു നടപടി എത്രത്തോളം അനിവാര്യമാണെന്ന് ബോധ്യപ്പെടുക.

Read More
Click Here to Follow Us