ശ്രീരംഗപട്ടണയിലെ മസ്ജിദ് തർക്കം: വലതുപക്ഷക്കാർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ

ബെംഗളൂരു: ക്രമസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തുള്ള മസ്ജിദ്-ഇ-അല ഒരു ഹനുമാൻ ക്ഷേത്രമാണെന്നും അവിടെ ആരാധന നടത്താൻ അനുവദിക്കണമെന്നുമുള്ള ‘നരേന്ദ്ര മോദി വിചാര് മഞ്ച്’ എന്ന സംഘടനയുടെ അവകാശവാദത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താൻ ക്ഷേത്രം തകർത്ത് പള്ളി പണിത മസ്ജിദ്-ഇ-അല ‘മൂടല ബാഗിലു ആഞ്ജനേയ സ്വാമി ക്ഷേത്രം’ ആണെന്ന് അവകാശപ്പെട്ട സംഘം അടുത്തിടെ മെയ് 13 നാണ് മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണറെ സമീപിച്ചത്.പള്ളിക്കകത്ത് ഹനുമാൻ സേവാ നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്ന് സെക്രട്ടറി സി.ടി.മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച ജ്ഞാനേന്ദ്ര, സംഭവവികാസത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും തർക്കം സ്വന്തമായി പരിഹരിക്കാൻ ശ്രമിക്കുന്നതിലൂടെ ക്രമസമാധാനത്തെ വെല്ലുവിളിക്കരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു. ആരെങ്കിലും ക്രമസമാധാനത്തെ വെല്ലുവിളിച്ചാൽ അവരെ അതിനനുസരിച്ച് നേരിടുമെന്നും അതിനാൽ, എല്ലാവരും യോജിച്ച് ജീവിക്കണമെന്നും പറഞ്ഞ അദ്ദേഹം കോടതി ഉത്തരവനുസരിച്ച് മുന്നോട് പോകുമെന്നും വ്യക്തമാക്കി ,” അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us