ബെംഗളൂരു: ഭോവി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കന്നഡ ബിഗ് ബോസ് സീസൺ 10 മത്സരാർത്ഥി തനിഷ കുപ്പണ്ടയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഖില കർണാടക ഭോവി കമ്മ്യൂണിറ്റിയുടെ സംസ്ഥാന പ്രസിഡൻറ് എ പി പത്മയാണ് ബംഗളൂരുവിലെ കുമ്പൽഗോഡു പോലീസ് സ്റ്റേഷനിൽ എസ്ടി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഷോയ്ക്കിടെ മറ്റൊരു മത്സരാർത്ഥി ഡ്രോൺ പ്രതാപുമായുള്ള സംഭാഷണത്തിനിടെ തനിഷ ‘വഡ്ഡ’ എന്ന വാക്ക് ഉപയോഗിച്ചു. അത് സമുദായത്തിനെതിരെയുള്ള അപകീർത്തികരമായ പ്രസ്താവനയാണ് എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അവൾക്കെതിരെ അട്രോസിറ്റി കേസ് ഫയൽ ചെയ്തത്…
Read MoreTag: FIR
നടി അപർണയുടെ മരണത്തിന് കാരണം ഭർത്താവെന്ന് സഹോദരിയുടെ മൊഴി
തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് സഹോദരിയുടെ മൊഴി. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ അപര്‍ണയുടെ മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വിഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അമ്മയെ…
Read Moreഗണേശ ഘോഷയാത്രയ്ക്കിടെ ആക്രമണത്തിൽ ഒരാളെ കുത്തികൊന്ന കേസിൽ 300 പേർക്കെതിരെ എഫ് ഐ ആർ
ബെംഗളൂരു: കർണാടകയിൽ വർഗീയ സംഘർഷത്തിനിടെ യുവാവിനെ മതതീവ്രവാദികൾ കുത്തിക്കൊന്ന കേസിൽ 300 പേർക്ക് എതിരെ എഫ് ഐ ആർ. ഹവേരി ജില്ലയിലെ റാനെബെന്നൂരിലാണ് സംഭവം. ജില്ലയിൽ വിനായക ചതുർത്ഥിയുടെ ഭാഗമായുള്ള അവസാന ഘട്ട ആഘോഷങ്ങളെന്നോണം ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു സംഘർഷം. ഘോഷയാത്ര പ്രദേശത്തെ ദർഗയ്ക്ക് മുൻപിൽ എത്തിയതോടെ മതതീവ്രവാദികൾ കല്ലെറിയുകയായിരുന്നു. ഇതിന് പിന്നാലെ ഒരു സംഘം വിശ്വാസികളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് പ്രദേശത്തെ സംഘർഷാവസ്ഥ പരിഹരിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സമീപത്തെ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ…
Read Moreഅഴിമതി കേസിൽ യെദ്യൂരപ്പയ്ക്കും മകനുനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു
ബെംഗളൂരു: അഴിമതി കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും മകൻ വിജയേന്ദ്രക്കും എതിരെ ലോകായുക്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമം, വഞ്ചനയ്ക്കും കൊള്ളയടിക്കും ഉള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ എന്നിവപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2019-21 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരു വികസന അതോറിറ്റിയുടെ ടെൻഡർ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് യെദ്യൂരപ്പയ്ക്കും മകനും എതിരെ സാമൂഹ്യ പ്രവർത്തകൻ ടി ജെ എബ്രഹാം ആണ് പരാതി നൽകിയത് . ഗവർണർ മുൻകൂർ അനുമതി നൽകാതിരുന്നതിനെ തുടർന്ന് പരാതി തള്ളാൻ…
Read Moreമത്സരത്തിനിടെ കിക്ക്ബോക്സർ മരിച്ച സംഭവം; സംഘാടകർക്കെതിരെ എഫ്ഐആർ
ബെംഗളൂരു: കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിനിടെ എതിരാളിയുടെ മുഖത്തേറ്റ യുവ കിക്ക് ബോക്സർ മരിച്ചതിനെ തുടർന്ന് സംഘാടകരെ പോലീസ് എഫ്ഐആർ സമർപ്പിക്കാൻ ഒരുങ്ങുന്നു. മൈസൂരിൽ നിന്നുള്ള ആയോധന കല അഭ്യാസിയായ നിഖിൽ എസ് (23) ആണ് ജൂലൈ 10 ന് വൈകുന്നേരം 6 മണിയോടെ പടിഞ്ഞാറൻ ബംഗളൂരുവിൽ എതിരാളിയുടെ അടിയേറ്റ് കുഴഞ്ഞുവീണ് ബോധരഹിതനായത്. ആദ്യം നാഗരഭാവിയിലെ ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ വെന്റിലേറ്റർ ഘടിപ്പിച്ചു. പിന്നീട് യശ്വന്ത്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം ജൂലൈ 13 ന് പുലർച്ചെ 12.30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിഖിൽ ഐടിഐ പഠിച്ച്…
Read Moreദിലപിന്റെയും ബന്ധുക്കളുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെതിരെ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം എഫ്ഐആർ നൽകിയത്. പുതിയ കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ദിലീപിന്റെ സഹോദരനായ അനൂപ്, സഹോദരി ഭർത്താവായ സൂരജ് എന്നിവരടക്കം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർ നടപടികൾ അന്വേഷണ സംഘം ഇന്നു മുതൽ തുടങ്ങിയേക്കുമെന്നാണ് സചന. ഈ കേസിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽ കണ്ട് ദിലീപും സഹോദരനും സഹോദരി ഭർത്താവും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം…
Read Moreഹെഡ് കോൺസ്റ്റബിൾ മാർക്കും കേസ് ചാർജ് ചെയ്യാം.
ബെംഗളൂരു: ഏതൊരു പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്യാൻ പോകുന്ന വേളയിൽ ആ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ അല്ലെങ്കിൽ എസ്ഐ ഇല്ല എങ്കിൽ അവിടത്തെ ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള പോലീസുകാർക്ക് കേസ് രജിസ്റ്റർ ചെയ്യാം. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ നിങ്ങൾക്ക് സോഷ്യൽ മീഡിയ വഴിയോ നേരിട്ടോ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകാമെന്നും കമ്മിഷണർ പൊതുജനങ്ങളുമായുള്ള ഓൺലൈൻ സംവാദ പരുപാടിക്കിടയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷണറുടെ ലൈവ് വീഡിയോ കാണാം, https://t.co/1xbTxRuiCK — ಬೆಂಗಳೂರು ನಗರ ಪೊಲೀಸ್ BengaluruCityPolice…
Read Moreഹൈവേയിൽ ചീറിപ്പാഞ്ഞു പോയാൽ എഫ് ഐ ആറുമായി വീട്ടിലേക്ക് മടങ്ങാം.
ബെംഗളൂരു : ദേശീയ സംസ്ഥാന പാതകളിൽ ഗതാഗത നിയമം കയ്യിലെടുക്കുന്ന വാഹന ഉടമകൾക്കെതിരേ പിഴ ചുമത്താനും കേസെടുക്കാനും പോലീസ് ഹൈവേ പെട്രോളിങ് യൂനിറ്റിന് അധികാരം നൽകാൻ സർക്കാർ തീരുമാനം, ഹൈവേകളിൽ അപകടങ്ങൾ പെരുകുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഹൈവേകളിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ സഹായം ക്രമീകരിക്കുകയും വഴിയിലെ തടസ്സങ്ങൾ നീക്കാൻ നേതൃത്വം നൽകുകയുമൊക്കെയാണ് പെടോളിംഗ് യൂണിറ്റുകളുടെ പ്രധാന ചുമതല. എന്നാൽ ഇനി മുതൽ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി കുതിക്കുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി പിഴയീടാക്കാനും എഫ് ഐ ആർ റജിസ്റ്റർ ചെയ്യാനും…
Read More